പത്തനംതിട്ട മെഴുവേലിയില്‍ വീടിനു നേരെ മുഖംമൂടിയിട്ടുവന്ന് ആക്രമണം. മെഴുവേലി ആലക്കോട് സ്വദേശിനി 74കാരി മേഴ്‌സി ജോണിന്റെ വീടാണ് മുഖംമൂടിയിട്ടുവന്നവര്‍ ആക്രമിച്ചത്. അഞ്ച് അംഗ സംഘം വീടിന്റെ ജനല്‍ച്ചില്ലകള്‍ അടിച്ചു തകര്‍ക്കുകയും പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
മുറ്റുത്തു കിടന്ന മറ്റൊരു കാറും തല്ലിത്തകര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് ആക്രമണം നടന്നതെന്ന് മേഴ്‌സി പറഞ്ഞു. വീട്ടിലെ സിസിടിവി കാമറകറും അക്രമികള്‍ തല്ലിത്തകര്‍ത്തെന്ന് മേഴ്‌സി പറഞ്ഞു. വീട്ടിലെത്തിയ പൊലിസ് തെളിവുകള്‍ ശേഖരിച്ചു.