കോഴിക്കോട്: സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കുന്നതിനായ് ജനുവരി 3ന് തൃശ്ശൂരിൽ എത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനായി കോഴിക്കോട് ജില്ലയിൽ നിന്നും പതിനായിരം പേർ പങ്കെടുക്കും. വനിത സംവരണ ബിൽ പാസാക്കിയതിന് ശേഷം പ്രധാനമന്ത്രി ആദ്യമായി സംസ്ഥാനത്തെത്തുന്ന പരിപാടിയിൽ ജില്ലയിൽ നിന്ന് അയ്യായിരം വനിത പ്രതിനിധികൾ പങ്കെടുക്കുമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് വി.കെ.സജീവൻ പറഞ്ഞു.
സമൂഹത്തിൻ്റെ വിവിധ ശ്രേണിയിൽ പ്പെടുന്ന ക്ഷണിക്കപ്പെട്ട വനിതകളും പങ്കെടുക്കും.ബാക്കി പുരുഷൻമാർ ഉൾപ്പെടെ ഉളളവർ റോഡ്ഷോയിൽ ആണ് അണിനിരക്കുക.ഇതിനകം തന്നെ 200 ലധികം ബസുകൾ ബുക്കുചെയ്തുകഴിഞ്ഞു.സ്ത്രീശക്തി മോദിക്കൊപ്പം എന്ന മുദ്രാവാക്യമുയർത്തി തൃശ്ശൂരിൽ ആറ് ജില്ലകളിൽ നിന്നായി രണ്ട് ലക്ഷം വനിതകൾ പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിൻ്റെ ഭാഗമായി മഹിളാ മോർച്ച കോഴിക്കോട്ട് സംഘടിപ്പിച്ച വിളംബര ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരയിടത്ത് പാലത്തു നിന്നും ആരംഭിച്ച വിളംബര ജാഥ കിഡ്സൻ കോർണറിൽ സമാപിച്ചു. മഹിളാ മോർച്ച ജില്ല പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി.സംസ്ഥാന സമിതി അംഗം പി.രമണി ഭായ്, ജില്ലാ സെക്രട്ടറി ബിന്ദുചാലിൽ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ‘അഡ്വ.എ.കെ.സുപ്രിയ, നേതാക്കളായ സരിത പറയേരി, പി.പി. ഇന്ദിര, ബിന്ദു പ്രഭാകരൻ, സോമിത ശശികുമാർ ,ശ്രീജാ സി.നായർ, സഗീജ സത്യൻ, പ്രസി കാരയാട്ട്, ശ്രീവല്ലി ഗണേഷ്, സ്മിതാ ലക്ഷ്മി, ജയശ്രീ സുധീഷ്, രാജി വിനോദ്, രഞ്ജിത, ആനന്ദവല്ലി ,ലീന ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി