Thursday, September 19, 2024
Art & CultureEducationLatest

കേരള എഡ്യൂക്കേഷൻ കൗൺസിൽ കലോത്സവം സമാപിച്ചു


കോഴിക്കോട് : തളി ജൂബിലി ഹാളിലെ പ്രഫ.ടി ശോഭീന്ദ്രൻ ഹാളിൽ രണ്ടു ദിവസമായി നടന്നു വന്ന കേരള എഡ്യൂക്കേഷൻ കൗൺസിൽ മോണ്ടിസ്സോറി ടി ടി സി & പ്രീ പ്രൈമറി ടി ടി സി സംസ്ഥാന കലോത്സവം 2023 സമാപിച്ചു. 2105 പോയിന്റോടെ ടീച്ചേഴ്സ് അക്കാദമി ചെറുവത്തൂർ (കാസർഗോഡ് ജില്ല) ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം അക്കാദമി ഓഫ് മോണ്ടിസ്സോറി വടകര സെന്ററും മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ ഐ എം ടി ടി അക്കാദമിയും കരസ്ഥമാക്കി. വിജയി കൾക്ക് ‘നൊണ’ സിനി താരങ്ങളായ ഗോഡ് വിനും ശിശിര സെബാസ്റ്റ്യനും ചേർന്ന് സമ്മാനങ്ങൾ നല്കി. സമാപന ചടങ്ങ് ചലച്ചിത്രസംവിധായകനും മാധ്യമ പ്രവർത്തകനുമായ സിബി പടിയറ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി റീജിയണൽ കോ ഓർഡിനേറ്റർ നവീന വിജയൻ മുഖ്യാതിഥിയായി. കെ ഇ സി ഡയറക്ടർ സതീശൻ കൊല്ലറക്കൽ അധ്യക്ഷനായി. കെ ഇ സി രക്ഷാധികാരി എം എ ജോൺസൺ , കെ ഇ സി അക്കാദമി കൗൺസിൽ ചെയർമാൻ കെ ആർ രതീഷ് കുമാർ , സ്വാഗത സംഘം ചെയർമാൻ കെ ബി മദൻലാൽ , കെ ഇ സി വയനാട് പ്രതിനിധി ഷജിൽ സെബാസ്റ്റ്യൻ, ചെയർമാൻ പ്രതാപ് മൊണാലിസ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply