LatestPolitics

നരേന്ദ്രമോദി വിശപ്പില്ലാത്ത ഇന്ത്യയെ പ്രദാനം ചെയ്തു; അഡ്വ.വി.കെ.സജീവൻ


കോഴിക്കോട് : നരേന്ദ്രമോദി സർക്കാർ എരിവയറിൻ്റെ പ്രശ്നം പരിഹരിച്ച് വിശപ്പില്ലാത്ത ഇന്ത്യയെ പ്രധാനം ചെയ്തപ്പോൾ ഇടതുപക്ഷം മതത്തിൻ്റെ പിന്നാലെ പോയെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ

. നടക്കാവ് മണ്ഡലം എൻഡിഎ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ്ഹിൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ജനപഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതമല്ല പ്രശ്നം എന്ന് പാടിയവർ ഇന്ന് മതഭീകരതയെപ്പോലും ന്യായീകരിക്കുകയാണ്. മുഹമ്മദ് റിയാസിന് ദേശീയ പാതയോടൊപ്പം സെൽഫി എടുക്കാനും,രാഹുൽഗാന്ധിക്ക് കാശ്മീരിൽപോയി മഞ്ഞുവാരിക്കളിക്കാനും തക്ക വികസനം സാധ്യമാക്കിയത് നരേന്ദ്രമോദിസർക്കാരാണ്.

2024ലും മോദിയെ തിരഞ്ഞെടുക്കാൻ ജനം തീരുമാനമെടുത്തുകഴിഞ്ഞു കേരളവും എൻഡിഎ ബദൽ രാഷ്ട്രീയത്തോടൊപ്പം അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും സജീവൻ പറഞ്ഞു.

വിവിധ കേന്ദ്ര പദ്ധതി വാങ്ങിയവരേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും ആദരിച്ചു.

ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി മുഖ്യപ്രഭാഷണം നടത്തി.

ബിജെപി എടക്കാട് ഏരിയ പ്രസിഡൻ്റ് പി.സോജിന അദ്ധ്യക്ഷത വഹിച്ചു.മഹിളാമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി നവ്യഹരിദാസ്,
ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു,
കൗൺസിലർമാരായ എൻ.ശിവപ്രസാദ്,സി.എസ്.സത്യഭാമ, ടി.എം.അനിൽകുമാർ എൻ.ജഗന്നാഥൻ,എൻ.പി.പ്രകാശൻ ,യുവമോർച്ച ജില്ലാപ്രസിഡൻറ് ജുബിൻ ബാലകൃഷ്ണൻ,,സജീവൻ എടക്കാട്,സി.രാജീവൻ,
പി.സ്വരാജ് , ശശീന്ദ്ര ബാബു തുടങ്ങിയവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply