കോഴിക്കോട് :- തൊഴിലെടുത്ത് ഉപജീവനം നടത്തിവരുന്ന ഭാരതത്തിലെ പതിനെട്ട് വിഭാഗം തൊഴിലാളികൾക്ക് ലഭിക്കുന്ന ഗുണകരമായ പദ്ധതിയാണ് പ്രധാനമന്ത്രി വിശ്വകർമ്മയോ ജനയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. വി.പി.ശ്രീപത്മനാഭൻ പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ള്ളിൽ 13000 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. പദ്ധതി ആനകൂല്യം അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കാനുള്ള പ്രവർത്തനം നടത്തണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒ ബി.സി. മോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ മാരാർജി ഭവനിൽ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡണ്ട് ശശിധരൻ നാരങ്ങയിൽ അദ്ധ്യക്ഷനായി. പി.കെ. അജിത്ത്കുമാർ ,ടി.എം. അനിൽകുമാർ, രാഗേഷ് നാഥ് കെ., ബബലു , പി.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.