പത്തനംതിട്ട:ശബരിമല പുതിയ മേൽശാന്തിയായി മഹേഷ് പി എൻ മുവാറ്റുപുഴയെ തെരഞ്ഞെടുത്തു.
തൃശൂർ സ്വദേശി തോഴൂർ മുരളി പി ജിയാണ് മാളികപ്പുറം മേല്‍ശാന്തി.
പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വര്‍മ്മയാണ് പുതിയ മേൽശാന്തിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്.
പതിനേഴ് പേരാണ് ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നത്.
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 17 പേരുകള്‍ രാവിലെ 7.30ന് ഉഷ: പൂജയ്‌ക്കു ശേഷം ഓരോന്നായി എഴുതി ഒരു വെള്ളിക്കൂടത്തില്‍ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തില്‍ 16 വെള്ളപ്പേപ്പറും മേല്‍ശാന്തി എന്ന് എഴുതിയ പേപ്പറും ഇട്ടു. തുടര്‍ന്ന് തന്ത്രി കുടങ്ങള്‍ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നില്‍ വയ്‌ച്ചു പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വര്‍മ്മ അദ്യത്തെ കുടത്തില്‍ നിന്ന് നറുക്ക് എടുത്തു
കുടത്തില്‍ നിന്ന് മേല്‍ശാന്തി എന്ന് എഴുതിയ നറുക്ക് കിട്ടിയ വ്യക്തിയെ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു.
12 പേര്‍ ആയിരുന്നു മാളികപ്പുറം മേല്‍ശാന്തി പട്ടികയിലുണ്ടായിരുന്നത്.
പന്തളം കൊട്ടാരത്തില്‍ നിന്ന് കെട്ടുമുറുക്കി എത്തിയ നിരുപമ ജി വര്‍മ്മ മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുത്തു.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാർ പുറപ്പെടാ ശാന്തിമാരായിരിക്കും. അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി.