കോഴിക്കോട്:മത്സ്യതൊഴിലാളികൾക്കായ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണെന്നും മത്സ്യ പ്രവർത്തകരോട് കടുത്ത വഞ്ചനായാണ് സർക്കാർ കാട്ടുന്നതെന്നും ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.
പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ തുക നൽകാതെയും, സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചും കേരളത്തിൻ്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളെ സർക്കാർ തന്നെ വഞ്ചിക്കുകയായിരുന്നു. മത്സ്യമേഖല പ്രതിസന്ധി നേരിടുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്കുള്ള പദ്ധതികള്‍ അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യപദ്ധതി വഴി ലഭിക്കേണ്ട തുക കൃത്യമായി നൽകുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഓരോ വര്‍ഷവും 1500 രൂപ വീതം നല്‍കുന്ന തണല്‍ പദ്ധതിയും അട്ടിമറിച്ചു.വന്‍ തുക ലോണെടുത്തും കടംവാങ്ങിയും ബോട്ടുകള്‍ വാങ്ങിയ മത്സ്യബന്ധനതൊഴിലാളികള്‍ കടക്കെണിയില്‍ വീണിട്ടും സര്‍ക്കാര്‍ രജിസ്ട്രേഷൻ തുക 20 മടങ്ങുവരെ വർദ്ധിപ്പിച്ച് അവരെ ദുരിതക്കയത്തിലാഴ്ത്തുകയാണ്.മത്സ്യതൊഴിലാളികൾക്ക് അർഹതപ്പെട്ട ഭൂമിയുടെ പട്ടയം ലഭ്യമാകാത്തതുമൂലം സൗജന്യ വീട് ഉൾപ്പെടെയുളള പന്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ഗ്രാൻ്റ് കൃത്യമായി നൽകാതെ അവരുടെ പഠനാവകാശം പോലും
തടസ്സപ്പെടുത്തുകയാണ്.കേരളത്തിലെ മുഴുവൻ കടലിൻറെ മക്കളുടെയും ജീവനും,സ്വത്തും,ജീവിതമാർഗ്ഗവും സംരക്ഷിക്കാനുളള സമരത്തിൻറെ തുടക്കമായി ഈ സമരം മാറുമെന്നും വി.കെ.സജീവൻ കൂട്ടിച്ചേർത്തു.പിണറായി സർക്കാരിൻ്റെ മത്സ്യ പ്രവർത്തകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ ബി.ജെ.പി.നടക്കാവ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച രാപ്പകൽ സമരത്തിൻ്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി.നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.
ജില്ല മത്സ്യ സെൽ കൺവീനർ പി.കെ ഗണേശൻ , ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , വൈസ് പ്രസിഡണ്ട് എം.ജഗനാഥൻ , മഹിള മോർച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശൻ , മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്,ഏരിയ പ്രസിഡണ്ടുമാരായ ടി.പി. സുനിൽ രാജ്, വർഷ അർജുൻ , കൃഷ്ണ വേണി, പി.ശിവദാസൻ , മധു കാമ്പുറം, ജനറൽ സെക്രട്ടറി മാലിനി സന്തോഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.ദിനേശ് , അനിൽകുമാർ , റാണി രതീഷ് , ഏരിയ ഭാരഭാഹികളായ സോയ അനീഷ്, ജൂല അമിത്ത്, എന്നിവർ സംസാരിച്ചു.