കോഴിക്കോട്: മണിപ്പുരിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കലാപമാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവം അങ്ങേയറ്റം അപലപനീയവും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്നതുമാണ്. ലോകത്തിന് മുന്നിൽ ബി.ജെ.പി ഭരണകൂടം. രാജ്യത്തിനെ നാണം കെടുത്തുകയാണെന്ന് സി.പി. ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി ബാലൻ പറഞ്ഞു.
സി.പി.ഐ കോഴിക്കോട് താലൂക്ക് തല ബ്രാഞ്ച് സെക്രട്ടറി മാറുടെ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ സംസ്ഥാന എക്സി. അംഗം സത്യൻ മൊകേരി പ്രസംഗിച്ചു.
ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. പി. ഗവാസ് സംഘടനാ രേഖയും പി.കെ നാസർ ഭാവി പരിപാടിയും അവതരിപ്പിച്ചു. ടി.കെ സുധീഷ് , പി. ബാലഗോപാലൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജില്ലാ എക്സി. അംഗം റീന മുണ്ടേങ്ങാട്ട് ക്യാമ്പ് ലീഡറായി പ്രവർത്തിച്ചു.
സംഘാടക സമിതി ഭാരവാഹികളായ പി. അസീസ് ബാബു സ്വാഗതവും , എം.കെ പ്രജോഷ് നന്ദിയും പറഞ്ഞു.
ബേപ്പൂർ, സിറ്റി നോർത്ത് , സിറ്റി സൗത്ത്, കക്കോടി എന്നീ മണ്ഡലങ്ങളിലെ ലോക്കൽ ബ്രാഞ്ച് സെക്രട്ടറിമാരാണ് ക്യാമ്പിൽ പങ്കെടുത്തത്.