LatestPolitics

ബി.ജെ.പി. വില്ലേജ് ഓഫീസ് ധർണ്ണ നടത്തി.

Nano News

കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ കടൽ ഭിത്തി ഉടൻ നിർമ്മിച്ച് കോളനി നിവാസികളുടെ ജീവൻ രക്ഷിക്കണമെന്നും കടൽ കയറിയ തകർന്ന വീടുകാർക്ക് ധനസഹായം നൽകണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. പുതിയങ്ങാടി ഏരിയ കമ്മിറ്റി പുതിയങ്ങാടി വില്ലേജ് ഓഫിസിന് മുന്നിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു
ബി.ജെ.പി. ജില്ല  മത്സ്യ സെൽ കോഡിനേറ്റർ പി.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു
നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു മുഖ്യ പ്രഭാഷണവും ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ സമാപന പ്രസംഗവും നടത്തി.ഏരിയ പ്രസിഡണ്ട് ടി.പി. സുനിൽ രാജ് അദ്ധ്യക്ഷത വഹിച്ചു.
എസ്.സി. മോർച്ച മണ്ഡലം പ്രസിഡണ്ട് രോഹിണി ഉണ്ണികൃഷ്ണൻ , കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ റാണി രതീഷ് , ചിത്രകാർത്തികേയൻ, സൗമ്യ സുഭീഷ് , ഏരിയ ജനറൽ സെക്രട്ടറിമാരായ പ്രേംനാഥ്, മാലിനി സന്തോഷ്, മഹിള മോർച്ച മണ്ഡലം സെക്രട്ടറി രാജശ്രീ സന്തോഷ്, രാജേഷ്, സുഭീഷ് , കാർത്തികേയൻ, രാമക്യഷ്ണൻ മാസ്റ്റർ, അനിൽകുമാർ  എന്നിവർ പ്രസംഗിച്ചു.

Reporter
the authorReporter

Leave a Reply