കോഴിക്കോട് : സാധാരണക്കാരായ വ്യാപാരികൾ നിലവിൽ കടുത്ത ആശങ്കയിലാണെന്ന്
കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് . ഇതിനുളള പ്രശ്ന പരിഹാരത്തിന് ഉതകും വിധമായിരിക്കണം സംസ്ഥാന സമ്മേളനമെന്നും മേയർ പറഞു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മെയ് 23, 24, 25 തിയ്യതി നടത്തുന്ന 11 ആം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
നികുതിദായകരായ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്. ഇത് സംബന്ധിച്ച് സർക്കാറിനെ അറിയിക്കാൻ നല്ല നിർദ്ദേശങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ഉണ്ടാകണമെന്നും
മേയർ കൂട്ടിച്ചേർത്തു.
സ്വാഗത സംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു.
സമിതി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ,ജില്ല പ്രസിഡന്റ് സൂര്യ ഗഫൂർ , ജില്ല ജോയിന്റ് സെക്രട്ടറി വരുൺ ഭാസ്ക്കർ,സംസ്ഥാന ജോയിന്റ് സെക്രട്ടറി
സി കെ വിജയൻ , ടി വി നിർമ്മലൻ, ഗഫൂർ രാജധാനി എന്നിവർ പ്രസംഗിച്ചു.
ജില്ല സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം
കെ എം റഫീഖ് നന്ദിയും പറഞ്ഞു.