Thursday, January 23, 2025
LatestPolitics

സൈനികരെ ആദരിക്കുന്നത് രാഷ്ട്രത്തെ ആദരിക്കുന്നതിന് തുല്യം;പി.കെ.കൃഷ്ണദാസ്


കോഴിക്കോട്: വിമുക്തഭട സംഗമത്തിലൂടെ സൈനികരെ ആദരിക്കുന്നത് രാഷ്ട്രത്തെ ആദരിക്കുന്നതിന് തുല്യമാണെന്ന് ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം പി. കെ.കൃഷ്ണദാസ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ സംഘാടക സമിതി ഓഫീസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്ര സുരക്ഷക്കായി സ്വജീവൻ പോലും സമർപ്പിക്കാൻ തയ്യാറാകുന്ന സമൂഹമാണ് സൈനികർ.നരേന്ദ്ര മോദി സർക്കാർ അനുഭാവപൂർണ്ണമായ നിലപാടാണ് സ്വീകരിക്കുന്നത്. ആദ്യമായാണ് കേരളത്തിൽ ഇത്തരത്തിലുള്ള സംഗമം നടക്കുന്നത്.

വൺ റാങ്ക്,വൺ പെൻഷൻ പദ്ധതി നടപ്പിലാക്കിയും നിരവധി ജനക്ഷേമപദ്ധതികൾ നടപ്പിലാക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സർക്കാർ സാധാരണക്കാർക്ക് ഒപ്പമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും പി.കെ.കൃഷണ ദാസ് പറഞ്ഞു.

ലഫ്.കേണൽ (റിട്ട. ) പി കെ പി വി പണിക്കർ, അദ്ധ്യക്ഷത വഹിച്ചു.സഘാടക സമിതി ജനറൽ കൺവീനർ പി.രഘുനാഥ്, കൺവീനർ അഡ്വ.വി.കെ.സജീവൻ,
റിട്ട: കേണൽ ആർ.കെ.നായർ, പി.വൈ.അരവിന്ദാക്ഷൻ, എം.പ്രകാശൻ കാക്കൂർ, അരവിന്ദാക്ഷൻ മൊകവൂർ, എൻ.പി.രാധാകൃഷ്ണൻ, എം.മോഹനൻ, അനുരാധാ തായാട്ട്, രാജേന്ദ്രൻ ഉള്ളേരി, വിജയ കേശവൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply