കോഴിക്കോട്:ഭാരതം G 20 രാഷ്ട്രങ്ങളുടെ 18-ാമത് യോഗത്തിന്റെ അദ്ധ്യക്ഷത വഹിക്കുന്ന സന്ദർഭത്തിൽ ദേശീയ പതാകയുമായി സ്വാഗതമോതി,ആശംസകളർപ്പിച്ച് മഹിളാ മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി.
മഹിളാ മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ G20 ലോഗോയുടെ രംഗോലി വരച്ചു. മഹിളാ മോർച്ച കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത എഴുത്തുകാരിയും, പ്രഭാഷകയുമായ ഡോ. ഇ. കെ. ജ്യോതി ഉത്ഘാടനം നിർവഹിച്ചു.
ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. എ. കെ.സുപ്രിയ, സി. കെ. ലീല, വൈസ് പ്രസിഡന്റ്‌മാരായ ശോഭ സദാനന്ദൻ, ശോഭ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി സോമിത ശശികുമാർ, ലീന കുന്ദമംഗല,. പി, ആനന്ദ വല്ലി, റൂബിപ്രകാശ്, എന്നിവർ സംബന്ധിച്ചു.