കോഴിക്കോട് : ഫെബ്രുവരി 17 മുതൽ 21 വരെ ബീച്ചിൽ നടക്കുന്ന 25 മത് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു. ക്യാമ്പ് മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ ഉദ്ഘാടനം ചെയ്തു. കായിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകാൻ ഫൂട് വോളി ചാമ്പ്യൻഷിപ്പിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സംഘാടക സമിതി വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവൻ മുഖ്യാതിഥിയായി. കെ വി അബ്ദുൽ മജീദ്, എം മുജീബ് റഹ്മാൻ , വി പി അബ്ദുൽ കരീം, ഖയിസ് മുഹമ്മദ് , ആർ ജയന്ത് കുമാർ സംസാരിച്ചു. എ കെ മുഹമ്മദ് അഷറഫ് സ്വാഗതവും സി പി എ റഷീദ് നന്ദിയും പറഞ്ഞു.