Sunday, November 24, 2024
Latest

മന്ദൂസ് ചക്രവാത ചുഴി അകലുന്നു; നാളെ പുതിയ ചക്രവാത ചുഴി


മന്ദൂസ് ചുഴലിക്കാറ്റ് ദുർബലമായതിനു പിന്നാലെ തെക്കൻ ആൻഡമാൻ കടലിൽ നാളെ പുതിയ ചക്രവാത ചുഴി രൂപപ്പെടും. മന്ദൂസിന് കാരണമായ ചക്രവാത ചുഴി കഴിഞ്ഞ ആഴ്ച രൂപപ്പെട്ട പ്രദേശത്താണ് പുതിയ ചക്രവാതചുഴിയും രൂപപ്പെടുന്നത്. തുടർന്ന് വടക്കു വടക്കുപടിഞ്ഞാറൻ ദിശയിൽ ഇന്ത്യൻ തീരം ലക്ഷ്യമാക്കി ചക്രവാതച്ചുഴി നീങ്ങും. ഇതിനിടെ ശക്തിപ്പെട്ട് ന്യൂനമർദം ആകാനും സാധ്യതയുണ്ട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ ശക്തമായ മഴക്ക് ചക്രവാതച്ചുഴി കാരണമാകും. ഡിസംബർ 9 നാണ് മന്ദൂസ് ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരുന്നത്.

അതിനിടെ, ഇന്ന് അറബിക്കടലിൽ എത്തിയ മന്ദൂസ് ചുഴലിക്കാറ്റിന്റെ ശേഷിപ്പായ ചക്രവാതച്ചുഴി തീരത്തു നിന്ന് അകലുന്നതോടെ കേരളത്തിൽ മഴ കുറയും. നാളെ കൂടി വടക്കൻ കേരളത്തിൽ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ ഇന്നും നാളെയും കാലാവസ്ഥാ വകുപ്പ് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.നാളെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വെയിൽ തെളിയാൻ തുടങ്ങും. പുതിയ ന്യൂനമർദം കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ വ്യക്തമാകും.

കടപ്പാട് :Metbeat weather


Reporter
the authorReporter

Leave a Reply