• Home  
  • വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവെയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും
- Business - Latest

വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവെയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്ത് നിന്ന് കര മാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖം കടലിൽനിന്ന് കരയിലേക്ക് വളരും. തുറമുഖ അധിഷ്ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്സ് മികവും ലക്ഷ്യമിടുന്ന മിഷൻ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകും. കേന്ദ്ര തുറമുഖ- ഷിപ്പിങ്- ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോബാൾ ചടങ്ങിൽ മുഖ്യാതിഥിയാകും.സംസ്ഥാനത്തെ ഉത്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാൻ […]

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്ത് നിന്ന് കര മാർഗമുള്ള ചരക്ക് ഗതാഗതത്തിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നതോടെ വിഴിഞ്ഞം തുറമുഖം കടലിൽനിന്ന് കരയിലേക്ക് വളരും. തുറമുഖ അധിഷ്ഠിത വ്യവസായ വികസനവും ലോജിസ്റ്റിക്സ് മികവും ലക്ഷ്യമിടുന്ന മിഷൻ സമുദ്രയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് തന്നെയുണ്ടാകും. കേന്ദ്ര തുറമുഖ- ഷിപ്പിങ്- ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോബാൾ ചടങ്ങിൽ മുഖ്യാതിഥിയാകും.സംസ്ഥാനത്തെ ഉത്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തെവിടേക്കും ചരക്കുകളെത്തിക്കാൻ ഇതുവഴി സാധിക്കും. സമയലാഭവും പുതിയ വിപണിയുമാണ് വിഴിഞ്ഞം വഴി തുറക്കുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഗേറ്റ് വേ ആയി ഇനി വിഴിഞ്ഞം മാറും.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.