• Home  
  • ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർന്നു; ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ മുഴങ്ങി വന്ദേമാതരം
- Latest

ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർന്നു; ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ മുഴങ്ങി വന്ദേമാതരം

80​-ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയ​ഗീതമായ വന്ദേമാതരവും ആലപിച്ചു. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമർപ്പിച്ചാണ് സംസാരം ആരംഭിച്ചത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവർത്തിക്കുന്നു. ദുർബലമായ സമ്പദ് വ്യവസ്ഥയിൽ നിന്ന് ലോകശക്തിയായി നമ്മൾ മാറി. […]

80​-ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ ദേശീയ​ഗീതമായ വന്ദേമാതരവും ആലപിച്ചു. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമർപ്പിച്ചാണ് സംസാരം ആരംഭിച്ചത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കഴിഞ്ഞ 12 വർഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവർത്തിക്കുന്നു. ദുർബലമായ സമ്പദ് വ്യവസ്ഥയിൽ നിന്ന് ലോകശക്തിയായി നമ്മൾ മാറി. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.