കോഴിക്കോട്:ബേപ്പൂരിൽ നിന്ന് മത്സ്യബന്ധന ത്തിന് പോയ സലീമിൻ്റെ ഉടമസ്ഥതയിലുള്ള മിഹ്റാജ് ബോട്ട് യന്ത്രത്തകരാർ മൂലം കടലിൽ കുടുങ്ങി.
പ്രക്ഷുബ്ദമായ കടലിൽപ്പെട്ട മത്സ്യതൊഴിലാളികൾ സാഹസികമായാണ് കരയിലെത്തിയത്.
എഞ്ചിൻ നിലച്ച് നിയന്ത്രണം വിട്ട ബോട്ട്
ചാലിയം കടുക്ക ബസാർ ഭാഗത്തേക്ക് ദിശ തെറ്റി ഒഴുകുകയായിരുന്നു. ഫിഷറീസ് ജീവൻ രക്ഷാബോട്ടായ ഓസ്ക്കാറും യന്ത്രത്തകരാർ മൂലം തിരിച്ചു പോന്നു. തുടർന്ന് അറ്റ്ലസ് എന്ന ബോട്ട് രക്ഷാപ്രവർത്തനത്തിനായി തിരിച്ചു.കടൽ തിരമാല ശക്തമായതിനെ തുടർന്ന് ഫിഷറീസ് ജിവൻ രക്ഷാ ബോട്ടിനും അഴിമുറിച്ചു കടക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്ന് രക്ഷാപ്രവർത്തനത്തിന് പോയ അറ്റ്ലസ് ബോട്ടും തിരിച്ച് പോന്നു.ദിശതെറ്റിയ ബോട്ട് ഏറെ ബുദ്ധിമുട്ടിയാണ് ചാലിയം ഭാഗത്തേക്ക് അടുപ്പിച്ചത്. തൊഴിലാളികൾ എല്ലാവരും സാഹസികമായാണ് കരയിലേക്ക് നീന്തി രക്ഷപ്പെട്ടത്.

കടൽ ക്ഷോഭ സമയങ്ങളിൽ മത്സ്യതൊഴിലാളികളുടെ രക്ഷക്കായി അത്യാധുനിക ചികിത്സാ സൗകര്യങ്ങളോട് കൂടി 6 കോടിയിൽ നിർമ്മിച്ച കാരുണ്യ എന്ന ബോട്ട് ഹാർബറിൽ തുരുമ്പെടുത്ത് നശിക്കുകയാണ്.ഇതര സംസ്ഥാന തൊഴിലാളികളായ പതിനേഴ് പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ എല്ലാവരേയും ഫറോക്ക് ചന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.








