Latest

16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നു കളഞ്ഞു

Nano News

കോഴിക്കോട്: 16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് വൈകീട്ടാണ് സംഭവം. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് കൈമാറിയ ശേഷം ആശുപത്രിയില്‍ നിന്നും കടന്നു കളഞ്ഞത്. ഉടന്‍ തന്നെ ഈ കുട്ടിയുമായി ഇവര്‍ മെഡിക്കല്‍ കോളേജ് പൊലീസിനെ സമീപിക്കുകയായിരുന്നു. കുഞ്ഞിനെ വനിതാ പൊലീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനകള്‍ നടത്തി.

കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച സ്ത്രീയെ പൊലീസ് ചോദ്യം ചെയ്ത് വരുന്നുണ്ട്. കുഞ്ഞിന്റെ മാതാവ് മെഡിക്കല്‍ കോളേജില്‍ നല്‍കിയ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാമ്. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Reporter
the authorReporter

Leave a Reply