HealthLatest

കൊയിലാണ്ടിയിൽ ഒരാൾക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.

Nano News

കോഴിക്കോട് :കൊയിലാണ്ടിയിൽ ഒരാൾക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നടേരി സ്വദേശിയായ 48 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാൾ ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തതായും കണ്ടെത്തിയിട്ടില്ല. കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രോഗബാധ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പരിസരപ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.

Reporter
the authorReporter

Leave a Reply