HealthLatest

ലോക രക്തദാതാവ് ദിനാചരണവും രക്തദാതാക്കളെ ആദരിക്കലും

Nano News

കോഴിക്കോട്: കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറവും നിഖില ഫൗണ്ടേഷനും സംയുക്തമായി

ലോക രക്തദാതാവ് ദിനം ആചരിച്ചു. മാനാഞ്ചിറ സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങ് സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി ഇംത്യാസ് ഉദ്ഘാടനം ചെയ്തു. നിഖില ഫൗണ്ടേഷന്‍ പ്രസിഡണ്ട് സിന്ധു സൈമണ്‍ അധ്യക്ഷയായി. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് മുഖ്യാതിഥിയായി. ചടങ്ങില്‍ ഗ്ലോബല്‍ കോളജ്, ഫറോക്ക് ട്രയിനിംങ് കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളായ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. കോട്ടപ്പറമ്പ് ആശുപത്രി അസി. സർജൻ ഡോ. എ. ലജിനി ക്ലാസ്സെടുത്തു.

കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റ് സി. അനില്‍കുമാര്‍ രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി. സെല്‍വനായകം, ഫസീല്‍ അഹമ്മദ്, ഇ. പ്രേമഗിരി, പ്രസാദ് കണക്കശ്ശേരി, കെ. ആദം, സിയാസ് തോട്ടത്തില്‍, പി.കെ ഹസീന, ജയകൃഷ്ണന്‍ മാങ്കാവ്, ഷാജി അത്തോളി സംസാരിച്ചു.

 

 


Reporter
the authorReporter

Leave a Reply