• Home  
  • കോഴിക്കോട് നഗരത്തിൽ ഡാൻ സാഫ് സംഘത്തിൻറെ ഹാൻസ് വേട്ട
- Latest - police &crime

കോഴിക്കോട് നഗരത്തിൽ ഡാൻ സാഫ് സംഘത്തിൻറെ ഹാൻസ് വേട്ട

കോഴിക്കോട്:400 കിലോയോളം (ഏകദേശം പതിനയ്യായിരത്തിലധികം പാക്കറ്റ്) പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട് കാളിമുഖ സ്വദേശി അബ്ദുൽ സാക്കിർ (28) നെ പിടികൂടി. ഏകദേശം 10 ലക്ഷം രൂപ വരുന്ന ഹാൻസുകൾ 16 ചാക്കുകളിലായി ഷിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മൈസൂരിൽ നിന്നും കോഴിക്കോടു വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തിരങ്കാവ് പോലീസും ഡാൻ സാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടോൾ പ്ലാസക്ക് […]

കോഴിക്കോട്:400 കിലോയോളം (ഏകദേശം പതിനയ്യായിരത്തിലധികം പാക്കറ്റ്) പുകയില ഉൽപ്പന്നങ്ങളുമായി കാസർകോട് കാളിമുഖ സ്വദേശി അബ്ദുൽ സാക്കിർ (28) നെ പിടികൂടി. ഏകദേശം 10 ലക്ഷം രൂപ വരുന്ന ഹാൻസുകൾ 16 ചാക്കുകളിലായി ഷിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മൈസൂരിൽ നിന്നും കോഴിക്കോടു വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തിരങ്കാവ് പോലീസും ഡാൻ സാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ടോൾ പ്ലാസക്ക് സമീപം വെച്ച് പ്രതി പിടിയാകുന്നത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഡാൻ സാഫ് സംഘവും കോഴിക്കോട് സിറ്റി പോലീസും ചേർന്ന് രാപ്പകൽ ഇല്ലാത്ത നിരീക്ഷണമാണ് നടത്തിവരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മാസത്തിൽ 10 തവണയോളം ഇതേ രീതിയിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്നുണ്ടെന്ന് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.