• Home  
  • കൊച്ചി മെട്രോ ബസ് സർവിസിന് വൻ സ്വീകാര്യത
- General

കൊച്ചി മെട്രോ ബസ് സർവിസിന് വൻ സ്വീകാര്യത

കൊച്ചി:മികച്ച സൗകര്യങ്ങളുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകളിൽ യാത്രക്കാരുടെ വൻ തിരക്ക്. ആദ്യദിനം ഒരുലക്ഷത്തിലേറെ രൂപയാണ് ലഭ്യമായത്. ആലുവ എയർപോർട്ട്, കളമശേരി മെഡിക്കൽ കോളജ്, കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സർവിസ് ആരംഭിച്ചത്. ഈ റൂട്ടുകളിൽ 1855 പേരാണ് ആദ്യദിനം യാത്ര ചെയ്തത്. എയർപോർട്ട് റൂട്ടിലാണ് കൂടുതൽപേർ യാത്ര ചെയ്തത്. 1345 പേർ. കളമശേരി റൂട്ടിൽ 510 പേരും ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യദിനത്തെ വരുമാനം 118180 രൂപയാണ്. എയർപോർട്ട് റൂട്ടിൽ നാലു […]

കൊച്ചി:മികച്ച സൗകര്യങ്ങളുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകളിൽ യാത്രക്കാരുടെ വൻ തിരക്ക്. ആദ്യദിനം ഒരുലക്ഷത്തിലേറെ രൂപയാണ് ലഭ്യമായത്. ആലുവ എയർപോർട്ട്, കളമശേരി മെഡിക്കൽ കോളജ്, കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സർവിസ് ആരംഭിച്ചത്. ഈ റൂട്ടുകളിൽ 1855 പേരാണ് ആദ്യദിനം യാത്ര ചെയ്തത്. എയർപോർട്ട് റൂട്ടിലാണ് കൂടുതൽപേർ യാത്ര ചെയ്തത്. 1345 പേർ.

കളമശേരി റൂട്ടിൽ 510 പേരും ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യദിനത്തെ വരുമാനം 118180 രൂപയാണ്. എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശേരി റൂട്ടിൽ രണ്ട് ബസുകളുമാണ് വ്യാഴാഴ്ച സർവിസ് നടത്തിയത്.ആലുവ- എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് യാത്രാ നിരക്ക്.

കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകൾ ഏകദേശം 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സർവിസ് നടത്തുന്നത്.33 സീറ്റുകളാണ് ബസിലുള്ളത്. എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റും ഇടവിട്ട് സർവിസുകൾ ഉണ്ടാകും.

രാവിലെ 6.45 മുതൽ സർവിസ് ആരംഭിക്കും. രാത്രി 11മണിക്കാണ് എയർപോർട്ടിൽ നിന്ന് ആലുവയിലേക്കുള്ള അവസാന സർവിസ്.കളമശേരി മെഡിക്കൽ കോളജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവിസ് ഉണ്ടാകും. രാവിലെ 8.30 മുതൽ വൈകിട്ട് 7.30 വരെയാണ് സർവിസ്.ഹൈക്കോടതി എംജി റോഡ് സർക്കുലർ, കടവന്ത്ര കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർമെട്രോ ഇൻഫോപാർക്ക്, കിൻഫ്രപാർക്ക്, കലക്ടറേറ്റ് എന്നീ റൂട്ടുകളിൽ ഘട്ടം ഘട്ടമായി സർവിസുകൾ ആരംഭിക്കും.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.