• Home  
  • സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്: ലൈസൻസ് സസ്‌പെൻഡ് ചെയ്യും
- General

സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസ്: ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ് എടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിട്ടുള്ളത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ ഉള്ളത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി.  കണ്ണൂര്‍ വളക്കൈയിൽ അപകടമുണ്ടായത് ഇന്നലെ വൈകിട്ട് നാലരയോടെയാണ്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവർ നൽകിയ മൊഴി. എന്നാല്‍, എംവിഡി ഡ്രൈവറുടെ വാദം തള്ളുകയാണ് . എംവിഡിയുടെ പ്രാഥമിക റിപ്പോർട്ടിൽ സ്കൂൾ ബസിന് പ്രാഥമിക തകരാറില്ല. ബ്രേക്കിനും […]

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ് എടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിട്ടുള്ളത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്ഐആറില്‍ ഉള്ളത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് തുടങ്ങി. 

കണ്ണൂര്‍ വളക്കൈയിൽ അപകടമുണ്ടായത് ഇന്നലെ വൈകിട്ട് നാലരയോടെയാണ്. ഇറക്കത്തിൽ ബസിന്‍റെ നിയന്ത്രണം നഷ്ടമായതാണ് മറിയാൻ കാരണമെന്നാണ് ഡ്രൈവർ നൽകിയ മൊഴി. എന്നാല്‍, എംവിഡി ഡ്രൈവറുടെ വാദം തള്ളുകയാണ് . എംവിഡിയുടെ പ്രാഥമിക റിപ്പോർട്ടിൽ സ്കൂൾ ബസിന് പ്രാഥമിക തകരാറില്ല. ബ്രേക്കിനും എഞ്ചിനും തകരാർ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തിയത് . അപകടകാരണം ഡ്രൈവറുടെ അശ്രദ്ധ എന്നാണ് പ്രാഥമിക നിഗമനം. അശാസ്ത്രീയമായി നിർമിച്ച റോഡും അപകടത്തിന് കാരണമായി. ബസിന് തകരാറുകൾ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്കൂൾ പ്രിൻസിപ്പാളും പറയുന്നു. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിട്ടില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പാൾ ശശികുമാർ പറഞ്ഞു.

അപകടത്തിൽപെട്ട ബസിന്റെ വലതുവശത്തെ മുൻസീറ്റിലാണ് മരിച്ച പതിനൊന്നുകാരി ഇരുന്നതെന്ന് ആയ സുലോചന പറഞ്ഞു. കുട്ടി തെറിച്ചുവീണത് തുറന്നിരുന്ന ജനൽ വഴിയാണ് . ഇറക്കത്തിൽ ഒരു ശബ്ദം കേട്ട് നോക്കിയപ്പോൾ ഡ്രൈവർ ബ്രേക്ക്‌ ആഞ്ഞ് ചവിട്ടുന്നതാണ് കണ്ടതെന്നും സുലോചന പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.