• Home  
  • സതിഷ് കുറ്റിയില്‍ മനുഷ്യപ്പറ്റുളള സാമൂഹ്യ പ്രവര്‍ത്തകന്‍: അഡ്വ.വി.കെ.സജീവന്‍
- Local News - Politics

സതിഷ് കുറ്റിയില്‍ മനുഷ്യപ്പറ്റുളള സാമൂഹ്യ പ്രവര്‍ത്തകന്‍: അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: എസ്എന്‍ഡിപി നേതാവും, ബിഡിജെഎസ് ജില്ലാ ട്രഷററും,ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന സതീഷ് കുറ്റിയിലി ൻ്റെ മൂന്നാമത് ചരമ വാർഷിക ദിനം ബിഡിജെഎസ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.കോട്ടൂളി എസ് എൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം എൻഡിഎ കോഴിക്കോട് ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്‍റുമായ അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.സതീഷ് കുറ്റിയില്‍ മനുഷ്യപ്പറ്റുളള മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് വി.കെ.സജീവന്‍ അനുസ്മരിച്ചു. ചലച്ചിത്രമേഖലയും,ബിസിനസ്സും ഒക്കെ ഉണ്ടായിരുന്നെങ്കിലും പൊതുപ്രവര്‍ത്തനത്തിനും,ചാരിറ്റി പ്രവര്‍ത്തനത്തിനും സമയവും പണവും ചിലവാക്കുന്നതില്‍ അദ്ദേഹം ധാരാളിത്തം കാണിച്ചിരുന്നു.വ്യക്തിബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ […]

കോഴിക്കോട്: എസ്എന്‍ഡിപി നേതാവും, ബിഡിജെഎസ് ജില്ലാ ട്രഷററും,ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന സതീഷ് കുറ്റിയിലി ൻ്റെ മൂന്നാമത് ചരമ വാർഷിക ദിനം ബിഡിജെഎസ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.കോട്ടൂളി എസ് എൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനം
എൻഡിഎ കോഴിക്കോട് ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്‍റുമായ അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.സതീഷ് കുറ്റിയില്‍ മനുഷ്യപ്പറ്റുളള മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് വി.കെ.സജീവന്‍ അനുസ്മരിച്ചു.

ചലച്ചിത്രമേഖലയും,ബിസിനസ്സും ഒക്കെ ഉണ്ടായിരുന്നെങ്കിലും പൊതുപ്രവര്‍ത്തനത്തിനും,ചാരിറ്റി പ്രവര്‍ത്തനത്തിനും സമയവും പണവും ചിലവാക്കുന്നതില്‍ അദ്ദേഹം ധാരാളിത്തം കാണിച്ചിരുന്നു.വ്യക്തിബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ അദ്ദേഹം സാമൂഹ്യ രാഷ്ട്രീയ രംഗത്ത്തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നെന്നും സജീവന്‍ അഭിപ്രായപ്പെട്ടു.

ബിഡിജെഎസ് ജില്ല പ്രസിഡണ്ട്
ഗിരി പാമ്പനാൽ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻകരിപ്പാലി അനുസ്മരണ പ്രഭാഷണം നടത്തി.
കെ പി രാജീവൻ കോവൂർ,ബ്രിട്ടോ സതീഷ് കുറ്റിയിൽ,സതീഷ് അയനിക്കാട്,ശശിധരൻ പയ്യാനക്കൽ, പത്മകുമാർ ജി മേനോൻ, ബാബു ചെറിയെടുത്ത്,സുന്ദരൻ ആലമ്പറ്റ്,
ജയരാമൻ,കെ വി ജനാർദ്ദന,അയ്യപ്പൻ പൊന്നാംപറമ്പത്ത്,എന്നിവർ സംസാരിച്ചു
ജില്ലാ സെക്രട്ടറി രത്നാകരൻ പയ്യോളി സ്വാഗതവും ബിഡി വൈ എസ് ജില്ലാ പ്രസിഡണ്ട് രാജേഷ് പി മാങ്കാവ് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.