• Home  
  • മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍
- Local News

മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍

എരുമേലി: കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞുപെണ്ണ് നാരായണനാണ് മരിച്ചത്. കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേറ്റ മകള്‍ ഉള്‍പ്പെടെ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെയാണ് കുഞ്ഞുപെണ്ണ് മരിച്ചത്. മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്. പരുക്കേറ്റ മകള്‍ കെ.എന്‍. തങ്കമ്മ (80), വീട്ടിലെ സഹായി ജോയി (75), അയല്‍വാസി ശിവദര്‍ശന്‍ (24) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കമ്മയുടെ നില […]

എരുമേലി: കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസുകാരി മരിച്ചു. പാക്കാനം കാവനാല്‍ കുഞ്ഞുപെണ്ണ് നാരായണനാണ് മരിച്ചത്. കടന്നലിന്റെ ആക്രമണത്തില്‍ പരുക്കേറ്റ മകള്‍ ഉള്‍പ്പെടെ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെയാണ് കുഞ്ഞുപെണ്ണ് മരിച്ചത്. മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.

പരുക്കേറ്റ മകള്‍ കെ.എന്‍. തങ്കമ്മ (80), വീട്ടിലെ സഹായി ജോയി (75), അയല്‍വാസി ശിവദര്‍ശന്‍ (24) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്കമ്മയുടെ നില ഗുരുതരമാണ്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.