• Home  
  • വയനാടിന്റെ വികസന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാവാൻ എൻ. ഡി. എ വിജയം അനിവാര്യം:നവ്യ ഹരിദാസ്
- Politics

വയനാടിന്റെ വികസന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാവാൻ എൻ. ഡി. എ വിജയം അനിവാര്യം:നവ്യ ഹരിദാസ്

മുക്കം: വയനാടിന്റെ വികസന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാവാൻ എൻഡിഎ വിജയം അനിവാര്യമാണെന്ന് വയനാട് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തിരുവമ്പാടി , മുക്കം മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി ‘ രാവിലെ എട്ടുമണിക്ക് മാനാംകുന്ന് മഹാദേവക്ഷേത്ര ദർശനത്തോടെയാണ് തിരുവമ്പാടി മണ്ഡലം പര്യടനത്തിന് തുടക്കം കുറിച്ചത്. ക്ഷേത്ര സന്നിധിയിൽ ക്ഷേത്രം ഭാരവാഹികൾ നവ്യ ഹരിദാസിനെ സ്വീകരിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ ഉപഹാരമായി മഹാദേവന്റെ ഛായാചിത്രവും, പണക്കിഴിയും സ്ഥാനാർഥിക്ക് സമ്മാനിച്ചു. ക്ഷേത്രദർശനം നടത്തിയ നവ്യ കൂവള മാലയും, […]

മുക്കം: വയനാടിന്റെ വികസന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാവാൻ എൻഡിഎ വിജയം അനിവാര്യമാണെന്ന് വയനാട് പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തിരുവമ്പാടി , മുക്കം മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു സ്ഥാനാർത്ഥി ‘

രാവിലെ എട്ടുമണിക്ക് മാനാംകുന്ന്
മഹാദേവക്ഷേത്ര ദർശനത്തോടെയാണ് തിരുവമ്പാടി മണ്ഡലം പര്യടനത്തിന് തുടക്കം കുറിച്ചത്. ക്ഷേത്ര സന്നിധിയിൽ
ക്ഷേത്രം ഭാരവാഹികൾ നവ്യ ഹരിദാസിനെ സ്വീകരിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ ഉപഹാരമായി മഹാദേവന്റെ ഛായാചിത്രവും, പണക്കിഴിയും സ്ഥാനാർഥിക്ക് സമ്മാനിച്ചു. ക്ഷേത്രദർശനം നടത്തിയ നവ്യ കൂവള മാലയും, നിവേദ്യ വസ്തുക്കളും ക്ഷേത്രത്തിൽ സമർപ്പിച്ചു.

മണ്ഡലത്തിലെ വിവിധ ക്രൈസ്തവ ആരാധനാലയങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി . കൂടരഞ്ഞി പെരുമ്പുള ക്രിസ്ത്യൻ പള്ളി,
കുളിരാമുട്ടി ചർച്ച്,കൂടരഞ്ഞി ചർച്ച് ,
ഹെവൻ കൂൾ,മരഞ്ചാട്ടി ചർച്ച് എന്നിവിടങ്ങൾ സന്ദർശനം നടത്തിയ സ്ഥാനാർഥി , പുരോഹിതന്മാരുടെയും , മറ്റ് പള്ളി ഭാരവാഹികളുടെയും പിന്തുണ തേടി ‘മുക്കം സെൻ്റ് ജോസഫ് ഹോസ്പിറ്റലിലും,പെരുമ്പടപ്പ് ഹോളി ഫാമിലി മഠത്തിലും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചെത്തി.

ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. വി.കെ സജീവൻ, വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, എൻഡിഎ ജില്ലാ കൺവീനർ ഗിരി പാമ്പനാർ, മഹിളാമോർച്ച ജില്ലാ പ്രസിഡൻറ് അഡ്വ. രമ്യ മുരളി,ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗിരീഷ് തേവള്ളി, പി.രമണീഭായ് , സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, മണ്ഡലം പ്രസിഡൻ്റുമാരായ സി.ടി.ജയപ്രകാശ്, ബൈജു കല്ലടിക്കുന്ന്, സജീവ് ജോസഫ്, ബാബു മൂലയിൽ, പ്രമോദ് കൊടിയത്തൂർ സവിൻകുമാർ, ഷിനോ കോടഞ്ചേരി, ടി. എ .നാരായണൻ , ടി. ശ്രീനിവാസൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.