• Home  
  • ലാപ്‌ടോപ്പുകളുടേയും കംപ്യൂട്ടറുകളും ഇറക്കുമതി ചെയ്യുന്നതില്‍ കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയേക്കും
- General

ലാപ്‌ടോപ്പുകളുടേയും കംപ്യൂട്ടറുകളും ഇറക്കുമതി ചെയ്യുന്നതില്‍ കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയേക്കും

ലാപ്‌ടോപ്പ്,പേഴ്‌സണല്‍ കംപ്യൂട്ടര്‍, ടാബ് ലറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ആഭ്യന്തര ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. 2025 ജനുവരിക്ക് ശേഷം പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലാപ്‌ടോപ്പുകളും ടാബ്ലെറ്റുകളും ഉള്‍പ്പെടെയുള്ള ഐടി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ നിലവിലെ ഇംപോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം (ഐഎംഎസ്) കഴിഞ്ഞ വര്‍ഷം 2024 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു. 2025 ജനുവരി 1 മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതിക്കാര്‍ […]

ലാപ്‌ടോപ്പ്,പേഴ്‌സണല്‍ കംപ്യൂട്ടര്‍, ടാബ് ലറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. ആഭ്യന്തര ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.
2025 ജനുവരിക്ക് ശേഷം പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലാപ്‌ടോപ്പുകളും ടാബ്ലെറ്റുകളും ഉള്‍പ്പെടെയുള്ള ഐടി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ നിലവിലെ ഇംപോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം (ഐഎംഎസ്) കഴിഞ്ഞ വര്‍ഷം 2024 ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.

2025 ജനുവരി 1 മുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇറക്കുമതിക്കാര്‍ പുതിയ അംഗീകാരങ്ങള്‍ക്കായി അപേക്ഷിക്കണം. കമ്പനികള്‍ ഇറക്കുമതിയുടെ അളവും മൂല്യവും രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നു.ഇറക്കുമതി നിരീക്ഷിക്കുന്നതിനും പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വിശ്വസനീയമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനുമായി 2023 നവംബറിലാണ് ഐഎംഎസ് ആരംഭിച്ചത്.

സൈബര്‍ ആക്രമണങ്ങളും ഡാറ്റ മോഷണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ വിശ്വസനീയത ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 2025 ഏപ്രില്‍ മുതല്‍ എല്ലാ സിസിടിവി കാമറകള്‍ക്കും സുരക്ഷാ സിബന്ധനകള്‍ ഇന്ത്യ നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.