• Home  
  • ബീച്ച് ആശുപത്രി ഒ പി. കൗണ്ടറിന് മുന്നിലെ മലിന ജലം പ്രശ്നം ബി.ജെ.പി. സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു
- General

ബീച്ച് ആശുപത്രി ഒ പി. കൗണ്ടറിന് മുന്നിലെ മലിന ജലം പ്രശ്നം ബി.ജെ.പി. സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു

കോഴിക്കോട്: ബീച്ച് ജനറൽ ഹോസ്പ്പിറ്റൽ ഒ പി. കൗണ്ടറിന് മുന്നിലെ മലിന ജലം പ്രശ്നം, ഏഴ് മാസമായി അടച്ച് പൂട്ടിയ കാത്ത് ലാബ്, ഒന്നര വർഷമായി തുറക്കാത്ത ക്യാൻ്റീൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റി ബീച്ച് ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു. മഴക്കാല ശുചികരണ പ്രവൃത്തി നടത്താതെ ഓടയിലെ മലിനജലം ഒ.പി. കൗണ്ടറിന് മുന്നിലേക്ക് ഒഴുക്കിവിട്ട് പാവപ്പെട്ട […]

കോഴിക്കോട്: ബീച്ച് ജനറൽ ഹോസ്പ്പിറ്റൽ
ഒ പി. കൗണ്ടറിന് മുന്നിലെ മലിന ജലം പ്രശ്നം, ഏഴ് മാസമായി അടച്ച് പൂട്ടിയ കാത്ത് ലാബ്, ഒന്നര വർഷമായി തുറക്കാത്ത ക്യാൻ്റീൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവിശ്യപ്പെട്ട്
ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റി ബീച്ച് ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു.

ഉപരോധ സമരം ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.

മഴക്കാല ശുചികരണ പ്രവൃത്തി നടത്താതെ ഓടയിലെ മലിനജലം ഒ.പി. കൗണ്ടറിന് മുന്നിലേക്ക് ഒഴുക്കിവിട്ട് പാവപ്പെട്ട രോഗികളെ വഞ്ചിക്കുന്ന കോർപ്പറേഷൻ്റെ കൊടുകാര്യസ്ഥതയ്ക്കെതിരെ ഒക്ടോബർ 18 ന് കോർപ്പറേഷൻ ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് കെ. ഷൈബു ഉദ്ഘാന പ്രസംഗത്തിൽ പറഞ്ഞു

മാസങ്ങളായി രോഗികൾ അനുഭവിക്കുന്ന വിഷയത്തിൽ ഇടപ്പെടാത്ത LDF ൻ്റെ മേയറും ഒന്നും ചെയ്യാൻ സാധിക്കാത്ത UDF ൻ്റെ വാർഡ് കൗൺസിലറും ജനങ്ങൾ ബാധ്യതയായി മാറിയിരിക്കുകയാണെന്ന് കെ.ഷൈബു അരോപിച്ചു.

ഹോസ്പ്പിറ്റൽ ഡെപ്യൂട്ടി RMO ഡോ.ഹസീനയുമായി നടന്ന ചർച്ചയിൽ 15 നുള്ളിൽ മലിന ജല പ്രശ്നവും ഒരാഴ്ചയ്ക്കുളിൽ ക്യാൻ്റീൻ തുറക്കുമെന്നും ഉറപ്പ് നൽകി. കാത്ത് ലാബ് പ്രശ്നം സർക്കാർ ഫണ്ട് ഉടൻ അനുവദിച്ച് കിട്ടാൻ ആരോഗ്യ മന്ത്രിക്ക് മെയിൽ അയക്കാം എന്ന ഉറപ്പിൻ മേൽ ഉപരോധ സമരം അവസിനിപ്പിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ.പി.പ്രകാശൻ, പ്രവീൺ തളിയിൽ വൈസ് പ്രസിഡണ്ട് എം. ജഗനാഥൻ, ജില്ലാ കമ്മിറ്റി അംഗം എൻ. അജിത്ത് കുമാർ ഏരിയ പ്രസിഡണ്ടുമാരായ മധു കാമ്പുറം, ടി.പി. സുനിൽ രാജ് , ജനറൽ സെക്രട്ടറിമാരായ മാലിനി സന്തോഷ്, കെ. ബസന്ത് , ടി.കെ. അനിൽകുമാർ, ടി. പ്രജേഷ് , ടി . അർജുൻ അരുൺ രാമദാസ് നായ്ക്ക്, രൂപേഷ് രവി , വേദസ്, എം.സ്വരാജ്, ടി.പി. പ്രേമൻ, ടി. ഇ ഗോപു, പി. രാജു. പി. രഞ്ജിത്ത്, കെ. നളിനാക്ഷൻ . തുടങ്ങിയവർ പ്രസംഗിച്ചു

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.