• Home  
  • ശസ്ത്രക്രിയക്കിടെ കൈപ്പിഴ: പത്തു വയസുകാരന്റെ ഹൃദയ ഞരമ്പ് മുറിഞ്ഞതായി പരാതി:മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- General - Health - Local News

ശസ്ത്രക്രിയക്കിടെ കൈപ്പിഴ: പത്തു വയസുകാരന്റെ ഹൃദയ ഞരമ്പ് മുറിഞ്ഞതായി പരാതി:മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായ പത്തു വയസുകാരന്റെ ഹൃദയത്തിലേക്കുള്ള ഞരമ്പ് ഡോക്ടറുടെ കൈപ്പിഴയിൽ മുറിഞ്ഞു പോയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കാസർകോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ശസ്ത്രക്രിയക്കിടയിൽ അബദ്ധത്തിൽ ഞരമ്പ് മുറിച്ചു പോയെന്ന് ഡോക്ടർ അറിയിച്ചുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതായി മാധ്യമ വാർത്തകളിൽ […]

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്ക് വിധേയനായ പത്തു വയസുകാരന്റെ ഹൃദയത്തിലേക്കുള്ള ഞരമ്പ് ഡോക്ടറുടെ കൈപ്പിഴയിൽ മുറിഞ്ഞു പോയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കാസർകോട് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.

ശസ്ത്രക്രിയക്കിടയിൽ അബദ്ധത്തിൽ ഞരമ്പ് മുറിച്ചു പോയെന്ന് ഡോക്ടർ അറിയിച്ചുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതായി മാധ്യമ വാർത്തകളിൽ പറയുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.