• Home  
  • കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന് പ്രൗഢമായ തുടക്കം: നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
- General

കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിന് പ്രൗഢമായ തുടക്കം: നവരാത്രി ആഘോഷം ഭക്തിയിലൂടെ അറിവിലേക്ക് വഴി തുറക്കുന്നു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോഴിക്കോട്: ഭക്തിയും അറിവും പരസ്പരപൂരകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടും ഭിന്നമെന്ന് തോന്നുമെങ്കിലും രണ്ടില്‍ നിന്നും ലഭിക്കുന്നത് ഒരേ അനുഭവമാണെന്നും ഭക്തിയിലൂടെ അറിവുനേടുന്നതിന് നവരാത്രി ആഘോഷം വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍. അജ്ഞാനം അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന നവരാത്രി ആഘോഷം മറ്റ് ആഘോഷങ്ങളില്‍ നിന്ന് ഭിന്നമാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അവിദ്യയുടെ മേല്‍ വിദ്യയുടെ വിജയത്തിന്റെയും നാരീശക്തിയുടെ ആഘോഷവുംം കൂടിയാണത്. സ്ത്രീകളുടെ അസാധാരണ […]

കോഴിക്കോട്: ഭക്തിയും അറിവും പരസ്പരപൂരകമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രണ്ടും ഭിന്നമെന്ന് തോന്നുമെങ്കിലും രണ്ടില്‍ നിന്നും ലഭിക്കുന്നത് ഒരേ അനുഭവമാണെന്നും ഭക്തിയിലൂടെ അറിവുനേടുന്നതിന് നവരാത്രി ആഘോഷം വഴിയൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചാലപ്പുറം കേസരി ഭവനില്‍ നടക്കുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍. അജ്ഞാനം അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന നവരാത്രി ആഘോഷം മറ്റ് ആഘോഷങ്ങളില്‍ നിന്ന് ഭിന്നമാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. അവിദ്യയുടെ മേല്‍ വിദ്യയുടെ വിജയത്തിന്റെയും നാരീശക്തിയുടെ ആഘോഷവുംം കൂടിയാണത്. സ്ത്രീകളുടെ അസാധാരണ കരുത്തിന്റേയും ധൈര്യത്തിന്റേയും പ്രതീകമായ നവരാത്രി സ്ത്രീസമത്വം ഉറപ്പുവരുത്തുന്നു.

സ്ത്രീകളുടെ സംഭാവനകളെ മാനിക്കാനും സ്വതന്ത്ര്യം സുരക്ഷ എന്നിവ ഉറപ്പാക്കാനും നവരാത്രി ആഘോഷം പ്രേരിപ്പിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. നവരാത്രി ആഘോഷത്തിന്റെ ഏറ്റവും ഹൃദ്യമായ അനുഭവം കുരുന്നുകളുടെ വിദ്യാരംഭമാണ്. അറിവ് നേടുകയെന്നതാവണം ജീവിതലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ബോധമാണ് കേസരി വാരികയിലൂടെ കേരളത്തില്‍ പ്രതിഫലിക്കുന്നത്. കേസരിയുടെ വന്‍പ്രചാരണം അതിന്റെ ദൃഷ്ടാന്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.


കേരളത്തിലെത്തിയിട്ട് അഞ്ചുവര്‍ഷമായിട്ടും മലയാളം പറയാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം നടത്തിയതെങ്കിലും മലയാളത്തിലായിരുന്നു അദ്ദേഹം നവരാത്രി സന്ദേശം നല്‍കിയത്.
ധര്‍മ്മം ക്ഷയിക്കുമ്പോള്‍ അവതാരപ്പിറവിയുണ്ടാകും. അതുകൊണ്ട് ധര്‍മ്മം അനസ്യൂതം നിലനില്‍ക്കുമെന്ന ശുഭാപ്തി വിശ്വാസമുളളവരാണ് ഭാരതിയരെന്ന് ആമുഖമായി കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍ മധു പറഞ്ഞു.


ഭാരതത്തില്‍ പുരുഷന് ദേവന് രണ്ടാംസ്ഥാനമാണ്. സ്ത്രീലിംഗത്തിന്റെ മേധാവിത്വമാണ് ഭാരത്തിന്റെ സംസ്‌കാരം. തലമുറകള്‍ക്ക് സംസ്‌കാര വ്യാപനത്തിന് അമ്മമാര്‍ വേണമെന്നും അതുകൊണ്ടാണ് നവരാത്രി ആഘോഷത്തിന് വനിതകള്‍ നേതൃത്വം നല്‍കുന്നതെന്നും എന്‍.ആര്‍.മധു പറഞ്ഞു. കേസരിക്ക് പുതുതായി പണിത സോപാനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഗവര്‍ണര്‍ നവരാത്രി സര്‍ഗോത്സവത്തിന് തുടക്കം കുറിച്ചത്.

സര്‍ഗ്ഗോത്സവ സമിതി അധ്യക്ഷയും നടിയുമായ വിധുബാല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നരസിംഹാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ആതുരരംഗത്തെ സേവനത്തിന് ഗൈനക്കോളജിസ്റ്റ് ഡോ. എം.കെ.വത്സനെ ഗവര്‍ണര്‍ പൊന്നാടയണിച്ച് ആദരിച്ചു.
സര്‍ഗോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, വര്‍ക്കിങ് പ്രസിഡന്റ് ഡോ. എ.കെ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് ചലച്ചിത്രതാരം രചനാ നാരായണന്‍കുട്ടിയുടെ ‘കാലസംകര്‍ഷണീപ്രവേശം’ നൃത്താവിഷ്‌കാരവും നിരഞ്ജന്‍ ലൈവിന്റെ വയലിന്‍ ഫ്യൂഷനും അരങ്ങേറി.

Leave a comment

Your email address will not be published. Required fields are marked *

Empath  @2024. All Rights Reserved.