• Home  
  • ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റ് കോണ്ടസ്റ്റ് മത്സരം സംഘടിപ്പിച്ചു
- Local News

ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റ് കോണ്ടസ്റ്റ് മത്സരം സംഘടിപ്പിച്ചു

ലയൺസ് ഇൻറർനാഷണൽ ഡിസ്റ്റിക് 318 E യുടെ നേതൃത്വത്തിൽ കോഴിക്കോട് വയനാട് ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പീസ് പോസ്റ്റ് കോണ്ടസ്റ്റ് മത്സരം കോഴിക്കോട് CSI ഹോളിൽ നടന്നു. ലോകസമാധാനത്തിന്റെ ഭാഗമായി എല്ലാ വർഷവും ലയൺസ് ക്ലബ് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് മത്സരം നടത്തിയത്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിവസം നടത്തിയ പരിപാടി ഡിസ്റ്റിക് ഗവർണർക്ക് ലയൺ കെ വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാധ്യമ പ്രവർത്തകനായ കമാൽ വരദുരിനെ ആദരിച്ചു. പീസ് കോസ്റ്റ് കോണ്ടസ്റ്റ് ചെയർമാൻ […]

ലയൺസ് ഇൻറർനാഷണൽ ഡിസ്റ്റിക് 318 E യുടെ നേതൃത്വത്തിൽ കോഴിക്കോട് വയനാട് ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പീസ് പോസ്റ്റ് കോണ്ടസ്റ്റ് മത്സരം കോഴിക്കോട് CSI ഹോളിൽ നടന്നു. ലോകസമാധാനത്തിന്റെ ഭാഗമായി എല്ലാ വർഷവും ലയൺസ് ക്ലബ് നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് മത്സരം നടത്തിയത്.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിവസം നടത്തിയ പരിപാടി ഡിസ്റ്റിക് ഗവർണർക്ക് ലയൺ കെ വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാധ്യമ പ്രവർത്തകനായ കമാൽ വരദുരിനെ ആദരിച്ചു. പീസ് കോസ്റ്റ് കോണ്ടസ്റ്റ് ചെയർമാൻ പി പി ജോണിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ യു കെ ഭാസ്കരൻ നായർ സ്വാഗതം പറഞ്ഞു .വൈസ് ഗവർണർമാരായ രവി ഗുപ്ത ,ടൈറ്റസ് തോമസ് ,പി ഗംഗാധരൻ, പ്രേംകുമാർ കെ ഇ അനിരുദ്ധൻ , കൃഷ്ണ ഉണ്ണി രാജ, പി പി വിനോദ്, ജി സുധാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സനോന് ചാക്കിയാട് ,രാജീവ് കെ റ്റി, സി കെ പ്രദീപ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.വിശോഭ് പനങ്ങാട് നന്ദി പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Empath  @2024. All Rights Reserved.