• Home  
  • ഇ.സി.റ്റി ചികിത്സ മുടങ്ങി മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- Health - Local News

ഇ.സി.റ്റി ചികിത്സ മുടങ്ങി മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട് : ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തെറ്റിസ്റ്റ് ഇല്ലാത്തതിനെ തുടർന്ന് ഇലക്ട്രോൺ കൺവസ്ലീവ് തെറപ്പി ( ഇ സി.ടി.) മുടങ്ങിയതിനെകുറിച്ച് അന്വേഷണം നടത്തി ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.ഒരാഴ്ചക്കകം വിശദീകരണം നൽകണം. 6 രോഗികൾക്ക് വീതം 2 ദിവസം എന്ന ക്രമത്തിൽ നൽകുന്ന ചികിത്സയാണ് മുടങ്ങിയത്. ഇ.സി.ടി.ചികിത്സക്ക് അനസ്തെറ്റിസ്റ്റിന്റെ സേവനം നിർബന്ധമാണ്. അനസ്തീസിയ നൽകിയ ശേഷം തലച്ചോറിലേക്ക് നേരിയ തോതിൽ വൈദ്യുതി കടത്തിവിടുന്ന ചികിത്സയാണ് ഇത്. […]

കോഴിക്കോട് : ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തെറ്റിസ്റ്റ് ഇല്ലാത്തതിനെ തുടർന്ന് ഇലക്ട്രോൺ കൺവസ്ലീവ് തെറപ്പി ( ഇ സി.ടി.) മുടങ്ങിയതിനെകുറിച്ച് അന്വേഷണം നടത്തി ആശുപത്രി സൂപ്രണ്ട് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.ഒരാഴ്ചക്കകം വിശദീകരണം നൽകണം.

6 രോഗികൾക്ക് വീതം 2 ദിവസം എന്ന ക്രമത്തിൽ നൽകുന്ന ചികിത്സയാണ് മുടങ്ങിയത്. ഇ.സി.ടി.ചികിത്സക്ക് അനസ്തെറ്റിസ്റ്റിന്റെ സേവനം നിർബന്ധമാണ്. അനസ്തീസിയ നൽകിയ ശേഷം തലച്ചോറിലേക്ക് നേരിയ തോതിൽ വൈദ്യുതി കടത്തിവിടുന്ന ചികിത്സയാണ് ഇത്. ഒരു മാസം മുമ്പ് പുനസ്ഥാപിച്ച ചികിത്സയാണ് മുടങ്ങിയത്.

ആഴ്ചയിൽ ഒരു ദിവസം ഗവ.ജനറൽ ആശുപത്രിയിലേയും കോട്ടപറമ്പ് ആശുപത്രിയിലെയും അനസ്തെറ്റിസ്റ്റിന്റെ സേവനമാണ് മാനസികാരോഗ്യകേന്ദ്രത്തിൽ ലഭ്യമാകുന്നത്. ഓരോ രോഗിക്കും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി നടത്തേണ്ട ചികിത്സ മുടങ്ങാൻ പാടില്ല. ഈ സാഹചര്യം കണക്കിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിൽ അനസ്തെറ്റിസ്റ്റ് നിയമനം നടത്തണമെന്നാണ് ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.