• Home  
  • നരേന്ദ്രമോദി സർക്കാരിൻറെ പത്തു വർഷക്കാലത്തെ ഭരണത്തിൽ ഭാരതത്തിന് ലോകരാഷ്ട്രങ്ങൾക്കിടയിലെ അംഗീകാരവും സ്വാധീനവും പതിന്മടങ്ങ് വർദ്ധിച്ചു: കുമ്മനം രാജശേഖരൻ
- Politics

നരേന്ദ്രമോദി സർക്കാരിൻറെ പത്തു വർഷക്കാലത്തെ ഭരണത്തിൽ ഭാരതത്തിന് ലോകരാഷ്ട്രങ്ങൾക്കിടയിലെ അംഗീകാരവും സ്വാധീനവും പതിന്മടങ്ങ് വർദ്ധിച്ചു: കുമ്മനം രാജശേഖരൻ

ഓമശ്ശേരി : നരേന്ദ്രമോദി സർക്കാരിൻറെ പത്തു വർഷക്കാലത്തെ ഭരണത്തിൽ ഭാരതത്തിന് ലോകരാഷ്ട്രങ്ങൾക്കിടയിലെ അംഗീകാരവും സ്വാധീനവും പതിന്മടങ്ങ് വർദ്ധിച്ചുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ബിജെപി താമരശ്ശേരി മേഖല സംഘടിപ്പിച്ച നവാഗത ബിജെപി അംഗങ്ങൾക്ക് അംഗത്വ വിതരണവും, സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവാഗത സംഗമത്തിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി അധ്യക്ഷനായി. താമരശ്ശേരി ,ഓമശ്ശേരി , കട്ടിപ്പാറ , തിരുവമ്പാടി […]

ഓമശ്ശേരി : നരേന്ദ്രമോദി സർക്കാരിൻറെ പത്തു വർഷക്കാലത്തെ ഭരണത്തിൽ ഭാരതത്തിന് ലോകരാഷ്ട്രങ്ങൾക്കിടയിലെ അംഗീകാരവും സ്വാധീനവും പതിന്മടങ്ങ് വർദ്ധിച്ചുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ബിജെപി താമരശ്ശേരി മേഖല സംഘടിപ്പിച്ച നവാഗത ബിജെപി അംഗങ്ങൾക്ക് അംഗത്വ വിതരണവും, സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവാഗത സംഗമത്തിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി അധ്യക്ഷനായി.

താമരശ്ശേരി ,ഓമശ്ശേരി ,
കട്ടിപ്പാറ , തിരുവമ്പാടി കോടഞ്ചേരി, പുതുപ്പാടി പ്രദേശങ്ങളിൽ നിന്നുള്ള നിരവധി നവാഗത അംഗങ്ങൾ
കുമ്മനം രാജശേഖരനിൽ നിന്നും ഓൺലൈൻ അംഗത്വം സ്വീകരിച്ചു.

അംഗത്വം സ്വീകരിച്ചവരെ കുമ്മനം ഷാൾ അണിയിച്ച് സ്വീകരിച്ചു.ബിജെപി ഉത്തരമേഖല സംഘടന സെക്രട്ടറി ജി. കാശിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ, താമരശ്ശേരി മണ്ഡലം പ്രസിഡൻറ് ഷാൻ കരിഞ്ചോല,ജനറൽ സെക്രട്ടറി ടി .ശ്രീനിവാസൻ,ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്,
ശശി പന്തീരടി , എം രമേശ് എന്നിവർ പ്രസംഗിച്ചു.

വി മുരളികൃഷ്ണൻ മാസ്റ്റർ, കെ .ശിവദാസൻ മാസ്റ്റർ, വി.ദേവദാസ് , പി.സി. പ്രമോദ്,സി .കെ .രവീന്ദ്രൻ, വിജയകുമാർ, ജോസ് കാപ്പാട്ട് മല, ജെയിംസ് നെടുങ്കല്ലേൽ, ബബീഷ് എ.കെ, കെ .രാജൻ, കെ .കെ വേലായുധൻ
നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.