• Home  
  • കേരളത്തിന് പ്രതീക്ഷ: എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; രാജ്യസഭയിൽ ജെ.പി. നഡ്ഡ
- General - Politics

കേരളത്തിന് പ്രതീക്ഷ: എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിൽ; രാജ്യസഭയിൽ ജെ.പി. നഡ്ഡ

ന്യൂഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിൽ പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു പറയുകയായിരുന്നു ജെ.പി. നഡ്ഡ. കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം […]

ന്യൂഡൽഹി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ രാജ്യസഭയിൽ പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു പറയുകയായിരുന്നു ജെ.പി. നഡ്ഡ.

കേരളം മാതൃക സംസ്ഥാനമാണെന്നും അതിനാൽ എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം എന്താണെന്നുമായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. എയിംസ് സ്ഥാപിക്കുന്നതിന് കോഴിക്കോട് സ്ഥലം കണ്ടെത്തി സംസ്ഥാനം കേന്ദ്രത്തിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.

ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി എയിംസ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പരിഗണനയിലാണെന്നും കേരളം അതിൽ ഒരു സംസ്ഥാനമാണെന്നും ജെ.പി. നഡ്ഡ രാജ്യസഭയിൽ പറഞ്ഞത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.