cURL Error: 0 വോട്ടു വർദ്ധന: ബി ജെ പി യുടെ ആശയങ്ങൾക്കുള്ള അംഗീകാരം: അഡ്വ. ശ്രീ പത്മനാഭൻ – Nano News
Politics

വോട്ടു വർദ്ധന: ബി ജെ പി യുടെ ആശയങ്ങൾക്കുള്ള അംഗീകാരം: അഡ്വ. ശ്രീ പത്മനാഭൻ

Nano News

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച എം.ടി രമേശിന് വോട്ടു ചെയ്തവർക്ക് നന്ദി രേഖപ്പെടുത്താൻ ബിജെപി നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദൻ സമ്മേളനം നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീ പത്മനാഭൻ ഉൽഘാടനം ചെയ്തു.

രാഷ്ട്രീയ പ്രതികൂല സാഹചര്യത്തിൽ ബി ജെ പി യെ കേരളത്തിൽ പതിനൊന്ന് മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും എട്ട് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തും എത്തിച്ചത് ജനങ്ങൾ ബി ജെ പി മുന്നോട്ട് വെച്ച ആശയങ്ങൾക്കുള്ള അംഗീകാരമാണെന്ന് ഉൽഘാടനായ ശ്രീപത്മനാഭൻ പറഞ്ഞു.നോർത്ത് മണ്ഡലം പ്രസിഡന്റ് സബിത പ്രഹളാദൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ല ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാർ, ജില്ല സെക്രട്ടറിയും കൗൺസിലറുമായ അനുരാധ തായാട്ട്, സംസ്ഥാന സമിതി അംഗങ്ങളായ ടി.പി. സുരേഷ്, സതീശ് പാറന്നൂർ, നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ. ഷൈബു, ജനറൽ സെക്രട്ടറിമാരായ പ്രവീൺ തളിയിൽ , എൻ.പി.പ്രകാശൻ, ജിത്തിൻ കുമാർ, ജില്ല കമ്മിറ്റി അംഗം പി.കെ.ഗണേശൻ, ഒ ബി സി മോർച്ച ജില്ല ജനറൽ സെക്രട്ടറി ടി.എം. അനിൽകുമാർ
മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ എം. ജഗനാഥൻ, വി.പ്രകാശൻ, അനിൽ അങ്കോത്ത് എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply