• Home  
  • മിനി ഹാര്‍ബര്‍ പരിഗണിക്കാമെന്ന് അരയസമാജം പ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍
- Politics

മിനി ഹാര്‍ബര്‍ പരിഗണിക്കാമെന്ന് അരയസമാജം പ്രവര്‍ത്തകരോട് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

കോഴിക്കോട്: മാറാട് എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ അരയസമാജം പ്രവര്‍ത്തകര്‍ ഉഷ്മളമായി വരവേറ്റു. കൂട്ടക്കുരുതിയില്‍ ബലിദാനികളായവരുടെ ഛായാചിത്രത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി. ബേപ്പൂരിനും പുതിയാപ്പയ്ക്കും മുന്‍പ് സമ്പന്നമായ മാറാട് അവഗണിക്കപ്പെട്ടതായി അരയസമാജം പ്രവര്‍ത്തകര്‍ പറഞ്ഞു. ആയിരത്തോളം തൊഴിലാളികള്‍ ഉപജീവനത്തിന് ആശ്രയിക്കുന്നത് ഈ രണ്ട് ഹാര്‍ബറുകളെയാണ്. കൂടാതെ ബോട്ടുകളും വള്ളങ്ങളും ഉള്‍പ്പെടെ നൂറിലേറെ മത്സ്യബന്ധനയാനങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ മാറാട് ഹാര്‍ബറിന്റെ ആവശ്യം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചു. മത്സ്യതൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യമായ മാറാട്, മിനി ഹാര്‍ബര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായ് […]

കോഴിക്കോട്: മാറാട് എത്തിയ കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ അരയസമാജം പ്രവര്‍ത്തകര്‍ ഉഷ്മളമായി വരവേറ്റു. കൂട്ടക്കുരുതിയില്‍ ബലിദാനികളായവരുടെ ഛായാചിത്രത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി. ബേപ്പൂരിനും പുതിയാപ്പയ്ക്കും മുന്‍പ് സമ്പന്നമായ മാറാട് അവഗണിക്കപ്പെട്ടതായി അരയസമാജം പ്രവര്‍ത്തകര്‍ പറഞ്ഞു. ആയിരത്തോളം തൊഴിലാളികള്‍ ഉപജീവനത്തിന് ആശ്രയിക്കുന്നത് ഈ രണ്ട് ഹാര്‍ബറുകളെയാണ്. കൂടാതെ ബോട്ടുകളും വള്ളങ്ങളും ഉള്‍പ്പെടെ നൂറിലേറെ മത്സ്യബന്ധനയാനങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ മാറാട് ഹാര്‍ബറിന്റെ ആവശ്യം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചു.

മത്സ്യതൊഴിലാളികളുടെ ഏറെ കാലത്തെ ആവശ്യമായ മാറാട്, മിനി ഹാര്‍ബര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായ് അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അരയസമാജം പ്രസിഡന്റ് എ.കരുണാകരന്‍ അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍, അഡ്വ. കെ.പി.പ്രകാശ് ബാബു, എന്‍.പി രാധാകൃഷ്ണന്‍, പി.പീതാംബരന്‍, എ. മനോജ്, സി.ഗണേശന്‍, എ.മനോഹരന്‍, കെ.ഉണ്ണി, സി.ആനന്ദന്‍, കെ.കൃഷ്ണന്‍, ടി.പ്രജു, കെ. ദീനദയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.