• Home  
  • തിരുവനന്തപുരത്ത് വൻ തീപിടുത്തം
- Local News

തിരുവനന്തപുരത്ത് വൻ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. പവർ പാക്ക് പോളിമേഴ്‌സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതാണെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടുത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ തീയണക്കാൻ അകത്തേക്ക് കയറാൻ ഫയർ ഫോഴ്സ് ഏറെ ബുദ്ധിമുട്ട് നേരിട്ടു. മേൽക്കൂര ഉൾപ്പെടെ തീ പിടിച്ചതിനാൽ അകത്ത് കയറിയും തീയണക്കാൻ […]

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. പവർ പാക്ക് പോളിമേഴ്‌സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതാണെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടുത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമാണ്.

പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ തീയണക്കാൻ അകത്തേക്ക് കയറാൻ ഫയർ ഫോഴ്സ് ഏറെ ബുദ്ധിമുട്ട് നേരിട്ടു. മേൽക്കൂര ഉൾപ്പെടെ തീ പിടിച്ചതിനാൽ അകത്ത് കയറിയും തീയണക്കാൻ സാധിച്ചിരുന്നില്ല. പുറത്ത് നിന്ന് 12 യൂണിറ്റിൽ നിന്നും വെള്ളം ഒഴിച്ചാണ് തീയണക്കാൻ ആയത്. മഴ പെയ്തതും ആശ്വാസമായി. സമീപത്തേക്ക് തീ പടരാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.

പ്ലാസ്റ്റിക് ഗോഡൗണിൽ എത്തിച്ച് റീസൈക്കിൾ ചെയ്ത് വീണ്ടും പ്ലാസ്റ്റിക് ആക്കുന്ന സ്ഥാപനമാണിത്. സുരക്ഷാ ജീവനക്കാരാണ് തീപിടിത്തം പൊലീസിനെ അറിയിച്ചത്. പൊലിസ് അറിയിച്ചതിനെ തുടർന്നാണ് സംഭവസ്ഥലത്തേക്ക് ഫയർഫോഴ്സെത്തിയത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.