• Home  
  • കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
- climat

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ

കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ മുതൽ മഴയെത്തും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ശക്തമാവുക. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം മെയ് 16 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ജില്ലകളിലാണ് ഇന്ന് യലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും പതിനഞ്ചാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും പതിനാറിന് […]

കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ മുതൽ മഴയെത്തും. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ശക്തമാവുക. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം മെയ് 16 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ജില്ലകളിലാണ് ഇന്ന് യലോ അലേർട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും പതിനഞ്ചാം തിയ്യതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും പതിനാറിന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുമാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

മഴക്കൊപ്പം തന്നെ ഇടിമിന്നലും കാറ്റും ശക്തിപ്പെടുമെന്നതിനാൽ ജനങ്ങൾ ജാഗ്രതയോടെ ഇരിക്കണമെന്നും നിർദ്ദേശമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *

Empath  @2024. All Rights Reserved.