• Home  
  • വികസന രാഷ്ട്രീയത്തിന് കേരളം വോട്ട് ചെയ്യും: കെ.സുരേന്ദ്രൻ
- Politics

വികസന രാഷ്ട്രീയത്തിന് കേരളം വോട്ട് ചെയ്യും: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിൻ്റെ വോട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ സർക്കാരിൻ്റെ ജനക്ഷേമനയങ്ങൾ തുടരാൻ ജനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന് വേണ്ടിയുള്ള മോദിയുടെ ഗ്യാരൻ്റിയാണ് ഇത്തവണ വോട്ടർമാർ ചർച്ച ചെയ്യുന്നത്. ഐൻഡി മുന്നണിയുടെ നിലപാടില്ലായ്മയ ജനം തള്ളിക്കളയുമെന്നുറപ്പാണ്. ദില്ലിയിൽ ദോസ്തിയും കേരളത്തിൽ ഗുസ്തിയുമെന്ന യുഡിഎഫ്- എൽഡിഎഫ് വിചിത്രവാദം വോട്ടർമാർ അംഗീകരിക്കില്ല. വികസനത്തെ കുറിച്ചും ജീവൽപ്രശ്നങ്ങളെ കുറിച്ചും മിണ്ടാതെ വർഗീയവിദ്വേഷം പ്രചരിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്. പിണറായി സർക്കാരിൻ്റെ അഴിമതിയും ജനവിരുദ്ധതയും ചർച്ചയാവാതിരിക്കാനാണ് […]

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തിനാവും ഇത്തവണത്തെ കേരളത്തിൻ്റെ വോട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎ സർക്കാരിൻ്റെ ജനക്ഷേമനയങ്ങൾ തുടരാൻ ജനം ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന് വേണ്ടിയുള്ള മോദിയുടെ ഗ്യാരൻ്റിയാണ് ഇത്തവണ വോട്ടർമാർ ചർച്ച ചെയ്യുന്നത്. ഐൻഡി മുന്നണിയുടെ നിലപാടില്ലായ്മയ ജനം തള്ളിക്കളയുമെന്നുറപ്പാണ്. ദില്ലിയിൽ ദോസ്തിയും കേരളത്തിൽ ഗുസ്തിയുമെന്ന യുഡിഎഫ്- എൽഡിഎഫ് വിചിത്രവാദം വോട്ടർമാർ അംഗീകരിക്കില്ല.

വികസനത്തെ കുറിച്ചും ജീവൽപ്രശ്നങ്ങളെ കുറിച്ചും മിണ്ടാതെ വർഗീയവിദ്വേഷം പ്രചരിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്. പിണറായി സർക്കാരിൻ്റെ അഴിമതിയും ജനവിരുദ്ധതയും ചർച്ചയാവാതിരിക്കാനാണ് മുഖ്യമന്ത്രി വർഗീയത പറയുന്നത്. എന്നാൽ അതിനൊപ്പം വർഗീയത പറയാൻ മത്സരിക്കുകയാണ് കോൺഗ്രസ്.

സിഎഎ പോലെയുള്ള അനാവശ്യ വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കാത്തതിൽ രണ്ട് മുന്നണികളും അസ്വസ്ഥരാണ്.സഹകരണ അഴിമതിയും വിലക്കയറ്റവും തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുമ്പിൽ ഉയർത്താൻ എൻഡിഎക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിൻ്റെ സമഗ്ര വികസനം ഉറപ്പുവരുത്താനാണ് എൻഡിഎ സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.