• Home  
  • ജയൻ സ്മരണാഞ്ജലി നവംബർ 16 വ്യാഴാഴ്ച
- Cinema - Latest

ജയൻ സ്മരണാഞ്ജലി നവംബർ 16 വ്യാഴാഴ്ച

കോഴിക്കോട്:ചലച്ചിത്രതാരം ജയൻ ഓർമ്മയായിട്ട് 43 വർഷം. മലയാള ചലച്ചിത്ര സൗഹൃദവേദിയും ഹൃദയതാരകം ജയൻ സ്നേഹക്കൂട്ടായ്മയും സംയുക്തമായി നവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ ജയൻ സ്മരണാഞ്ജലി നടത്തും. ജയനോടൊപ്പം അങ്ങാടി സിനിമയിൽ അഭിനയിച്ച നടി കുട്ട്യേടത്തി വിലാസിനി, ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട, തിരക്കഥാകൃത്ത് ശത്രുഘ്നൻ, നടൻ വിജയൻ വി നായർ, ചലച്ചിത്ര നിർമ്മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ, നാടകകൃത്തുക്കളായ തച്ചിലോട്ട് നാരായണൻ, ടി.ടി.സരോജിനി, ചലച്ചിത്ര ഗ്രന്ഥകാരൻ രമേഷ് പുതിയമഠം, […]

കോഴിക്കോട്:ചലച്ചിത്രതാരം ജയൻ ഓർമ്മയായിട്ട് 43 വർഷം. മലയാള ചലച്ചിത്ര സൗഹൃദവേദിയും ഹൃദയതാരകം ജയൻ സ്നേഹക്കൂട്ടായ്മയും സംയുക്തമായി നവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ ജയൻ സ്മരണാഞ്ജലി നടത്തും.

ജയനോടൊപ്പം അങ്ങാടി സിനിമയിൽ അഭിനയിച്ച നടി കുട്ട്യേടത്തി വിലാസിനി, ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട, തിരക്കഥാകൃത്ത് ശത്രുഘ്നൻ, നടൻ വിജയൻ വി നായർ, ചലച്ചിത്ര നിർമ്മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ, നാടകകൃത്തുക്കളായ തച്ചിലോട്ട് നാരായണൻ, ടി.ടി.സരോജിനി, ചലച്ചിത്ര ഗ്രന്ഥകാരൻ രമേഷ് പുതിയമഠം, ഷോർട്ട് ഫിലിം സംവിധായകനും നടനും ഗായകനും സൗണ്ട് എഞ്ചിനീയറുമായ റഷീദ് നാസ് കുറ്റിക്കാട്ടൂർ, സംഗീതസംവിധായകൻ പ്രത്യാശ്കുമാർ എന്നിവരെ ആദരിക്കും.

മികച്ച മ്യൂസിക്കൽ വീഡിയോ ആൽബം സം‌വിധായകൻ: വി.മിത്രൻ (ഓള്), ഷോർട്ട് ഫിലിം സംവിധായകൻ: അനിൽ കാരക്കുളം (പേയിംഗ് ഗസ്റ്റ്), നടന്മാർ: ഹസ്സൻകോയ നല്ലളം (കണ്ണനും കുഞ്ഞനും), ആസാദ് കണ്ണാടിക്കൽ (ഇനി ഒരാൾ), നടിമാർ: കൃഷ്ണപ്രിയ (വിശുദ്ധ ചാവറ പിതാവിന്റെ ചാവരുളുകൾ), പി.അഥീന (ഓള്) എന്നിവർക്ക് അവാർഡുകൾ സമ്മാനിക്കും.

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.