• Home  
  • അന്താരാഷ്ട്ര വനദിനം;വനമിത്ര പുരസ്കാരം ദർശനം സാംസ്കാരിക വേദിക്ക് സമ്മാനിച്ചു
- Latest

അന്താരാഷ്ട്ര വനദിനം;വനമിത്ര പുരസ്കാരം ദർശനം സാംസ്കാരിക വേദിക്ക് സമ്മാനിച്ചു

കോഴിക്കോട്:അന്താരാഷ്ട്ര വനദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയർ ഡോ. എം. ബീന ഫിലിപ്പ് നിർവഹിച്ചു. വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 2022ലെ വനമിത്ര പുരസ്കാരം ചെലവൂർ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിക്ക് മേയർ സമ്മാനിച്ചു. 25000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്കാരം ദർശനം സാംസ്കാരിക വേദിക്ക് വേണ്ടി സെക്രട്ടറി എം.എ ജോൺസൺ ഏറ്റുവാങ്ങി. കോഴിക്കോട് മാനാഞ്ചിറയിൽ മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം സ്ഥാപിക്കുന്നതിന് ദർശനം സാംസ്കാരിക വേദിക്ക് നഗരസഭാ കൌൺസിൽ അനുമതി നൽകിയതായി മേയർ […]

കോഴിക്കോട്:അന്താരാഷ്ട്ര വനദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേയർ ഡോ. എം. ബീന ഫിലിപ്പ് നിർവഹിച്ചു. വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 2022ലെ വനമിത്ര പുരസ്കാരം ചെലവൂർ കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിക്ക് മേയർ സമ്മാനിച്ചു. 25000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്കാരം ദർശനം സാംസ്കാരിക വേദിക്ക് വേണ്ടി സെക്രട്ടറി എം.എ ജോൺസൺ ഏറ്റുവാങ്ങി.

കോഴിക്കോട് മാനാഞ്ചിറയിൽ മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം സ്ഥാപിക്കുന്നതിന് ദർശനം സാംസ്കാരിക വേദിക്ക് നഗരസഭാ കൌൺസിൽ അനുമതി നൽകിയതായി മേയർ അറിയിച്ചു. മാനാഞ്ചിറ മൈതാനത്തിന്റെ ഫൗണ്ടന് സമീപത്തുള്ള ഒരു സെന്റ് സ്ഥലത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലും പാർക്കിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടാത്ത വിധത്തിലും ദർശനം സാംസ്കാരിക വേദിക്ക് സൂക്ഷ്മവനം പരിപാലിക്കാമെന്നും മേയർ പറഞ്ഞു.

സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് കെ. സുനിൽകുമാർ അധ്യക്ഷനായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ അന്താരാഷ്ട്ര വനദിന സന്ദേശം നൽകി.

മാത്തോട്ടം വനശ്രീ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ കാവുകൾക്കുള്ള ധനസഹായ വിതരണവും നടന്നു. തുടർന്ന് ദർശനം സാംസ്കാരിക വേദി സെക്രട്ടറി എം.എ. ജോൺസൺ മറുപടി പ്രസംഗം നടത്തി. ദര്‍ശനം ഐടി വിഭാഗത്തിലെ സി.എച്ച്. സജീവ് കുമാര്‍ തയ്യാറാക്കിയ ദര്‍ശനത്തിന്റെ 25 വര്‍ഷത്തെ പാരിസ്ഥിതിക-സാമൂഹ്യ-സാംസ്കാരിക-ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.പി ഇംതിയാസ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ടെക്നിക്കൽ അസിസ്റ്റന്റ് എം ജോഷിൻ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബി ജയസിംഹൻ, നാഷണൽ ഗ്രീൻ കോർ ജില്ലാ കോർഡിനേറ്റർ പി. സിദ്ധാർത്ഥൻ, മുൻ വനമിത്ര പുരസ്കാര ജേതാവ് തെച്ചോലത്ത് ഗോപാലൻ, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം.എൻ. നജ്മൽ അമീൻ, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ.കെ. ബൈജു എന്നിവര്‍ സംസാരിച്ചു.

സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ സത്യപ്രഭ സ്വാഗതവും വടകര സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ബിജേഷ് കുമാർ വി നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.