• Home  
  • പുത്തൂർ യുപി സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ കൈത്താങ്ങ്” പരിപാടി സംഘടിപ്പിച്ചു.
- Latest

പുത്തൂർ യുപി സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ കൈത്താങ്ങ്” പരിപാടി സംഘടിപ്പിച്ചു.

കോഴിക്കോട്: വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ പുത്തൂർ എ യു പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച “കൈത്താങ്ങ്” പരിപാടി ശ്രദ്ധേയമായി. തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് കുടുംബ ജീവിതത്തിന്റെ സ്നേഹ ധാരയിൽ നിന്ന് പറിച്ചുമാറ്റപ്പെട്ട വാർദ്ധക്യത്തോടൊപ്പം കുറച്ച് നിമിഷങ്ങൾ ചിലവഴിക്കാനാണ് പുത്തൂർ പി സ്കൂൾ ശതാബ്ദി ആഘോഷ കമ്മറ്റിയുടെ കീഴിലുള്ള സ്മൃതിലയം ടീം വെസ്‌റ്റിഹിൽ ഓൾഡേജ് ഹോമിലെത്തിയത്. വീടിന്റെ ഉമ്മറങ്ങളിൽ നിന്ന് പടിയിറക്കിയ മാതാപിതാക്കൾക്ക് വൈകാരിക സുരക്ഷിതത്വബോധം പകർന്ന ഈ പരിപാടി അന്തേവാസികൾക്ക് പുത്തനുണർവ്വ് പകർന്നു. ഹെഡ്മാസ്റ്റർ […]

കോഴിക്കോട്: വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ പുത്തൂർ എ യു പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച “കൈത്താങ്ങ്” പരിപാടി ശ്രദ്ധേയമായി.

തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് കുടുംബ ജീവിതത്തിന്റെ സ്നേഹ ധാരയിൽ നിന്ന് പറിച്ചുമാറ്റപ്പെട്ട വാർദ്ധക്യത്തോടൊപ്പം കുറച്ച് നിമിഷങ്ങൾ ചിലവഴിക്കാനാണ് പുത്തൂർ പി സ്കൂൾ ശതാബ്ദി ആഘോഷ കമ്മറ്റിയുടെ കീഴിലുള്ള സ്മൃതിലയം ടീം വെസ്‌റ്റിഹിൽ ഓൾഡേജ് ഹോമിലെത്തിയത്. വീടിന്റെ ഉമ്മറങ്ങളിൽ നിന്ന് പടിയിറക്കിയ മാതാപിതാക്കൾക്ക് വൈകാരിക സുരക്ഷിതത്വബോധം പകർന്ന ഈ പരിപാടി അന്തേവാസികൾക്ക് പുത്തനുണർവ്വ് പകർന്നു.

ഹെഡ്മാസ്റ്റർ സതീഷ് മാസ്റ്ററുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ പിടിഎ പ്രസിഡന്റ് ബിവീഷ് കുമാർ ആശംസ അർപ്പിച്ചു. ചെയർമാൻ ശശി കൊളോത്ത്, മോട്ടിവേഷൻ ട്രെയിനർ കബീർ മാസ്റ്റർഎന്നിവർ സംസാരിച്ചു. നിങ്ങൾ ഒറ്റപ്പെട്ടവരല്ലെന്നും സ്‌മൃതിലയം കുടുംബം നിങ്ങളോടൊപ്പം ഉണ്ട് എന്നും ബോധ്യപ്പെടുത്താൻസാധിച്ചു.ചേർത്ത് നിർത്തുമ്പോൾ ഉള്ള സുരക്ഷിതത്വവും വരും തലമുറയ്ക്ക് ഉള്ള സന്ദേശമായി മാറ്റാനും കൈത്താങ്ങ് എന്ന പരിപാടിയിലൂടെ സാധിച്ചു. മുഴുവൻ സമയവും അവിടുത്തെ അംഗങ്ങൾ ആർത്തുല്ലസിച്ചു പരിപാടിയിൽ ഇഴുകി ചേർന്നു. പിടിഎ വൈസ് പ്രസിഡന്റ് അനൂപ് സി പരിപാടിക്ക് നന്ദി അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.