Latestsports

പ്രൊ-ബോക്സിംഗ് ലീഗ് ഞായറാഴ്ച കോഴിക്കോട്ട്

Nano News

കോഴിക്കോട്:കേരളത്തിൽ ആദ്യമായി പ്രൊഫഷണൽ ബോക്സിംഗ് ചാമ്പ്യൻഷിപ്പിനു കോഴിക്കോട് വേദിയാകുന്നു. അമച്വർ ബോക്സിംഗിൽ മികവു തെളിയിച്ച മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന “പ്രൊ-ബോക്സിംഗ് ലീഗ് – 2023 ” ആണ് ഞായറാഴ്ച ( മാർച്ച് 12) കോഴിക്കോട്ട് നടക്കുന്നത്. ചെറൂട്ടി റോഡിലെ മുയ്തായ് കാലിക്കട്ടിൽ പ്രത്യേകം സജ്ജമാക്കിയ റിംഗിൽ രാവിലെ 10 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും.
സ്പാർട്ടൻസ് സ്കൂൾ ഓഫ് മാർഷൽ ആർട്സിൻ്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ്. ഏഴ് കാറ്റഗറികളിലാണ് മത്സരങ്ങൾ. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. കൂടാതെ ജേതാക്കൾക്ക് പ്രഫഷണൽ ബോക്സിംഗ്
ഇന്ത്യൻ റാംഗിംഗ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.
Contact : Sajan 97441 22235

Reporter
the authorReporter

Leave a Reply