
മലബാര്‍ മില്‍മ മാര്‍ച്ച് മാസത്തിലും ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കും
കോഴിക്കോട്: മലബാര്‍ മില്‍മ നല്‍കി വരുന്ന അധിക പാല്‍ വില മാര്‍ച്ച് മാസത്തിലും തുടരും. അധിക പാല്‍വിലയായി നാലു കോടിയോളം രൂപ മലബാറിലെ ആറു ജില്ലകളിലെ ക്ഷീര കര്‍ഷകരിലേക്ക് മാര്‍ച്ച് മാസവും എത്തിച്ചേരും. നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതമാണ് അധിക പാല്‍വിലയായി മില്‍മ നല്‍കി വരുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ 28 വരെയായിരുന്നു അധിക പാല്‍വില നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ചേര്‍ന്ന മലബാര്‍ മില്‍മ ഭരണ സമിതി യോഗം മാര്‍ച്ച് […]


