
രാമാശ്രമം അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക്
കോഴിക്കോട്: 32-ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. എം. മുകുന്ദന്‍, വി.ആര്‍. സുധീഷ് എം. മോഹനന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അടുത്ത മാസം കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ നിപ്പാ – കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനമാണ് കെ.കെ. ശൈലജ ടീച്ചര്‍ നടത്തിയതെന്ന് രാമാശ്രമം ട്രസ്റ്റ് ചെയര്‍മാനും ജൂറി അംഗവുമായ എം.മുകുന്ദന്‍ […]


