• Home  
  • മാക്കു വൈദ്യർ സ്മാരക പാരമ്പര്യ വൈദ്യ ചികിത്സാ കേന്ദ്രത്തിൻ്റെ നവീകരിച്ച ഷോറും ഉദ്ഘാടനം ചെയ്തു.
- Health - Latest

മാക്കു വൈദ്യർ സ്മാരക പാരമ്പര്യ വൈദ്യ ചികിത്സാ കേന്ദ്രത്തിൻ്റെ നവീകരിച്ച ഷോറും ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: വൈദ്യ ചികിത്സാ രംഗത്ത് 107 വർഷത്തെ സേവന പാരമ്പര്യവുമായി തുടരുന്ന മാക്കു വൈദ്യർ സ്മാരക പാരമ്പര്യ വൈദ്യ ചികിത്സാ കേന്ദ്രം പുതുമോടിയിൽ. കല്ലായി പ്രീമിയർ ബസ്സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രത്തിൻ്റെ നവീകരിച്ച ഷോറൂം സേവന സന്നദ്ധമായി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ എം.ബിജുലാൽ, എം.സി സുധാമണി, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കെ.പി ശിവദാസൻ, നാഗാർജുന ആയുർവേദ ആയുർവേദ ഗ്രൂപ്പ് സീനിയർ ഫിസിഷ്യൻ ഡോ.എം.എസ് ഹരികൃഷ്ണൻ, മുഖചികിത്സ രംഗത്തെ വിദഗ്ധയായ ഡോ. ദീപ്തി വസന്ത് എന്നിവർ […]

കോഴിക്കോട്: വൈദ്യ ചികിത്സാ രംഗത്ത് 107 വർഷത്തെ സേവന പാരമ്പര്യവുമായി തുടരുന്ന മാക്കു വൈദ്യർ സ്മാരക പാരമ്പര്യ വൈദ്യ ചികിത്സാ കേന്ദ്രം പുതുമോടിയിൽ.

കല്ലായി പ്രീമിയർ ബസ്സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രത്തിൻ്റെ നവീകരിച്ച ഷോറൂം സേവന സന്നദ്ധമായി.

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ എം.ബിജുലാൽ, എം.സി സുധാമണി, ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം കെ.പി ശിവദാസൻ, നാഗാർജുന ആയുർവേദ ആയുർവേദ ഗ്രൂപ്പ് സീനിയർ ഫിസിഷ്യൻ ഡോ.എം.എസ് ഹരികൃഷ്ണൻ, മുഖചികിത്സ രംഗത്തെ വിദഗ്ധയായ ഡോ. ദീപ്തി വസന്ത് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

യോഗ, പ്രസവാനന്തര ചികിത്സ,അലർജി, സോറിയസിസ്, വാതരോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, ലൈംഗിക പോരായ്മ, പി.സി.ഒ.ഡി തുടങ്ങി എല്ലാ വിധ അസുഖങ്ങൾക്കുമുള്ള ആയുർവേദ ചികിത്സ ഇവിടെ ലഭ്യമാണെന്ന്  മാക്കു വൈദ്യർ സ്മാരക പാരമ്പര്യ വൈദ്യ ചികിത്സാ കേന്ദ്രം സാരഥി കെ.പി ബൈജു വൈദ്യർ പറഞ്ഞു.

കൂടാതെ കഷായതറി മരുന്നുകളും പച്ചമരുന്നുകളും പ്രസവ രക്ഷാ ഔഷധങ്ങളും ഇവിടെ ലഭ്യമാണ്. ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും വൈകീട്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

ഡോ.ദീപ്തി വസന്തിൻ്റെ നേതൃത്വത്തിൽ ദിവസവും രാവിലെ 6 :30 മുതൽ 7:30 വരെ സ്ത്രീകൾക്കുള്ള യോഗ പരിശീലന ക്ലാസ്സും ഉണ്ടായിരിക്കും. ഡോക്ടർമാരെ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്..

(ബുക്കിങ്ങ് നമ്പർ:9995349603)

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.