Friday, March 1, 2024
Latestsports

സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് മുക്കത്ത്


കോഴിക്കോട്:ബി.ബി.എം സ്പോട്ലാന്റ് ട്രോഫി യ്ക്ക് വേണ്ടിയുള്ള സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ഈ മാസം 10,11 തിയ്യതികളിൽ മുക്കം മുൻസിപ്പാലിറ്റി മാമ്പറ്റ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു.

സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.

സബ് ജൂനിയർ , ജൂനിയർ , സീനിയർ ആൺകുട്ടികളുടെ വിഭാഗങ്ങളിലാണ് മൽസരം .

14 ജില്ലകളിൽ നിന്നുമായി മുന്നൂറോളം താരങ്ങൾ മൽസരിക്കും.

ഈ ചാമ്പ്യൻഷിപ്പിൽ നിന്നും ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ തെരഞ്ഞെടുക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന നടക്കുന്ന ചാമ്പ്യൻ ഷിപ്പ് തിരുവമ്പാടി എം എൽ എ ലിന്റോ ജോസ്ഫ് ഉൽഘടനം ചെയ്യും .
സൈക്കിൾ പോളോ വേൾഡ് കപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ കെ. അസ്ഹറുദ്ദീൻ ചടങ്ങിൽ പങ്കെടുക്കും.

ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കഴിഞ്ഞ മാസം മൈസൂരിൽ വെച്ച് നടന്ന ദേശീയ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിലെ താരങ്ങൾക്കുള്ള സ്വീകരണവും നൽകുന്നുണ്ട്.

വിവിധ സ്ഥലങ്ങളിലെ ഗ്രൗണ്ടുകൾ പരിശോധിച്ചെങ്കിലും മൽസരത്തിന് അനുയോജ്യമായ ഗ്രൗണ്ട് മാമ്പറ്റ സ്റ്റേഡിയമായി തെരഞ്ഞെടുത്തതെന്ന് മുഖ്യ പ്രായോജകരായ ബി.ബി.എം സ്പോറ്റ്ലാന്റ് ജനറൽ മാനേജർ ജിബിൻ ജോർജ് ,സൈക്കിൾ പോളോ അസോസിയേഷന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നിഷാബ് മുല്ലോളി, സെക്രട്ടറി റിയാസ് അടിവാരം എന്നിവർ സ്ഥലം സന്ദർശിച്ച് അറിയിച്ചു.

മലയോര മേഖലയിൽ ആദ്യമായാണ് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

 


Reporter
the authorReporter

Leave a Reply