• Home  
  • കണ്ണൂരിലെ ഓട്ടോ ഡ്രൈവർക്ക് ടി.പത്മനാഭന്റെ ജീവിതത്തിലെന്ത് കാര്യം
- Art & Culture - General - Latest

കണ്ണൂരിലെ ഓട്ടോ ഡ്രൈവർക്ക് ടി.പത്മനാഭന്റെ ജീവിതത്തിലെന്ത് കാര്യം

കണ്ണൂരിലെ സാധാരണക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവർ രാമചന്ദ്രൻ ടി.പത്മനാഭാനെന്ന കഥയച്ഛന്റെ ജീവിതം പറയുന്ന ‘കഥമരത്തണലിൽ’ പുസ്തകം പുറത്തിറങ്ങുന്നു. 24ന് വൈകിട്ട് അഞ്ചിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിലെ ഗ്രന്ഥശാല പുസ്തകോത്സവ വേദിയിൽ സ്പീക്കർ എ.എൻ.ഷംസീർ പുസ്തകം പ്രകാശനം ചെയ്യും. രാമചന്ദ്രൻ ഏറ്റുവാങ്ങും. ചടങ്ങിൽ ടി.പത്മനാഭൻ വിശിഷ്ട അതിഥിയാവും. മാധ്യമപ്രവർത്തകനും കേരളകൗമുദി കോഴിക്കോട് യൂണിറ്റിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായ കെ.പി.സജീവനാണ് പുസ്തകം എഴുതിയത്. കഴിഞ്ഞ 30വർഷമായി ടി.പത്മാനാഭന്റെ നിഴലും സഹായിയുമായി കൂടെയുള്ള രാമചന്ദ്രനിലൂടെ ആത്മകഥയെഴുതാത്ത, ജീവചരിത്രമെഴുതാത്ത, യാത്രാ വിവരണമെഴുതാത്ത ടി.പത്മനാഭനെന്ന മഹാമേരുവിലേക്ക് ഇറങ്ങിചെല്ലുന്നതാണ് […]

കണ്ണൂരിലെ സാധാരണക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവർ രാമചന്ദ്രൻ ടി.പത്മനാഭാനെന്ന കഥയച്ഛന്റെ ജീവിതം പറയുന്ന ‘കഥമരത്തണലിൽ’ പുസ്തകം പുറത്തിറങ്ങുന്നു. 24ന് വൈകിട്ട് അഞ്ചിന് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിലെ ഗ്രന്ഥശാല പുസ്തകോത്സവ വേദിയിൽ സ്പീക്കർ എ.എൻ.ഷംസീർ പുസ്തകം പ്രകാശനം ചെയ്യും. രാമചന്ദ്രൻ ഏറ്റുവാങ്ങും. ചടങ്ങിൽ ടി.പത്മനാഭൻ വിശിഷ്ട അതിഥിയാവും. മാധ്യമപ്രവർത്തകനും കേരളകൗമുദി കോഴിക്കോട് യൂണിറ്റിലെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായ കെ.പി.സജീവനാണ് പുസ്തകം എഴുതിയത്.
കഴിഞ്ഞ 30വർഷമായി ടി.പത്മാനാഭന്റെ നിഴലും സഹായിയുമായി കൂടെയുള്ള രാമചന്ദ്രനിലൂടെ ആത്മകഥയെഴുതാത്ത, ജീവചരിത്രമെഴുതാത്ത, യാത്രാ വിവരണമെഴുതാത്ത ടി.പത്മനാഭനെന്ന മഹാമേരുവിലേക്ക് ഇറങ്ങിചെല്ലുന്നതാണ് പുസ്തകം. പത്മനാഭന്റെ ജീവിതത്തിലെ ചെറുതും വലുതുമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ പുസ്തം സഞ്ചരിക്കുന്നുണ്ട്. പത്മനാഭ സന്നിധിയിലെ കലഹങ്ങൾ, പിണക്കങ്ങൾ, സങ്കടങ്ങൾ, ഉഗ്രകോപങ്ങൾ…അങ്ങനെ എല്ലാം പുസ്തകം അടയാളപ്പെടുത്തുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിപണിക്കരാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.