
ദേശീയ സ്ഥിതിവിവരക്കണക്ക് ദിനം ആചരിച്ചു
ജില്ലാ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിന് സമീപം ഒരുക്കിയ എക്സിബിഷൻ, പ്രശ്നോത്തരി എന്നിവ ശ്രദ്ധേയമായി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും വകുപ്പ് നടത്തിയ വിവിധ സർവ്വേ, പഠന റിപ്പോർട്ടുകളുടെ വിശകലനമാണ് എക്സിബിഷനിൽ പ്രദർശിപ്പിച്ചത്. വകുപ്പിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനും ഡേറ്റാ ഉപയോക്താക്കൾക്ക് അവ എളുപ്പത്തിൽ ലഭ്യമാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഡേറ്റാ ഫോർ സസ്റ്റൈനബിൾ ഡെവലപ്മെന്റ് എന്നതാണ് ഈ വർഷത്തെ സ്റ്റാറ്റിസ്റ്റിക്സ് ദിന […]


