


2021-ലെ കേരള പൊതുജനാരോഗ്യ ബില്ലിന്മേല് വിവിധ തുറകളില്‍ നിന്നുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. ബില്ലിനേക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്കകള്‍ വേണ്ടെന്നും മന്ത്രി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുജനാരോഗ്യ ബില്‍ സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പു യോഗത്തില്‍ പറഞ്ഞു. പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിന് സംസ്ഥാനത്ത് മുഴുവന്‍ പ്രാബല്യമുള്ള നിയമം ആവശ്യമായതിനാലാണ് സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചത്. നിലവിലുള്ള നിയമങ്ങളില്‍ കാലോചിതമായ പരിഷ്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് 2021-ലെ പൊതുജനാരോഗ്യ ബില്‍ രൂപപ്പെടുത്തിയിട്ടുള്ളത്. 1939-ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് […]

